Flash Story
TOLIC പുരസ്കാര നിറവിൽ HLL ലൈഫ്‌കെയർ ലിമിറ്റഡ്
ശിവഗിരി സർവ്വ ലോകത്തിനും സ്വീകാര്യമായ വ്യക്തിപ്രഭവമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സച്ചിദാനന്ദ സ്വാമി :
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു

സാങ്കേതികവിദ്യയുടെ പുരോഗതിക്കനുസരിച്ച് നൂതന സാങ്കേതികവിദ്യകൾ സ്വാംശീകരിച്ച് കേന്ദ്രീകൃത ഡിജിറ്റൽ സേവനങ്ങളും ഓൺലൈൻ പേയ്മെന്റ് സൗകര്യങ്ങളും ഏറ്റവും വേഗത്തിൽ രാജ്യത്തെ റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും, റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ ഉയർന്നുവരുന്ന സാങ്കേതിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി നബാർഡിന്റെ നേതൃത്വത്തിൽ ആരംഭിച്ച പുതിയ സ്ഥാപനമായ ‘സഹകാർ സാരഥി’യിൽ കേരള ബാങ്ക് അംഗമായി.

ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക ചടങ്ങ് നബാർഡ് ചെയർമാൻ ശ്രീ. കെ.വി. ഷാജിയുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരത്തെ കേരള ബാങ്ക് ഹെഡ് ഓഫീസിൽ 12.12.2025-ൽ നടന്നു. നബാർഡ് കേരള റീജിയൺ ചീഫ് ജനറല്‍ മാനേജര്‍ ശ്രീ. നാഗേഷ് കുമാർ അനുമാല, ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. ജോർട്ടി എം. ചാക്കോ, നബാർഡിന്റെയും ബാങ്കിന്റെയും മറ്റു ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

സഹകാർ സാരഥിയിൽ ബാങ്ക് ഭാഗമാകുന്നതോടെ agri-tech, fin-tech മേഖലകളിൽ കാലാകാലങ്ങളിൽ ലഭ്യമാകുന്ന ഏറ്റവും മികച്ച സാങ്കേതികവിദ്യയും വിദഗ്‌ധരുടെ സേവനവും ലഭ്യമാകും. സഹകരണ ബാങ്കിംഗ് മേഖലയ്ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും സഹകാർ സാരഥി അടുത്ത രണ്ട് വർഷത്തിനുള്ളിൽ Single Point of Contact സംവിധാനം വഴി ലഭ്യമാക്കുന്നതാണ്.

സഹകരണ പ്രസ്ഥാനം ഇന്ന് രാജ്യം മുഴുവൻ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണെന്ന് നബാർഡ് ചെയർമാൻ ശ്രീ. കെ.വി. ഷാജി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി കേരളത്തിലെ ബാങ്കിംഗ് മേഖലയിൽ കേരള ബാങ്കും PACS-കളും ഒന്നിച്ചെടുത്താൽ സംസ്ഥാനത്തിന്റെ മൊത്തം ബാങ്കിംഗ് ബിസിനസിന്റെ 25 ശതമാനത്തിലധികം വരുന്നു എന്നത് സന്തോഷകരമാണ്. ഇത് ഇനിയും വർദ്ധിപ്പിച്ച് സഹകരണ മേഖലയിലൂടെ സാധാരണ ജനങ്ങൾക്ക് കൂടുതൽ നേട്ടം ഉണ്ടാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സഹകാർ സാരഥിയിൽ ബാങ്ക് അംഗമാകുന്നതോടെ ദേശീയ കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്നും കൂടുതൽ സാങ്കേതിക-സാമ്പത്തിക പിന്തുണ കേരള ബാങ്ക് പ്രതീക്ഷിക്കുന്നു.

Back To Top
onwin