ഒഡിഷയെയും തകർത്തു; സന്തോഷ് ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയംദിബ്രുഗഢ്: സന്തോഷ് ട്രോഫിയിൽ അപരാജിത കുതിപ്പ് തുടർന്ന് കേരളം. ഗ്രൂപ്പ് ബിയിലെ മൂന്നാം മത്സരത്തിൽ ഒഡിഷയെ കേരളം കീഴടക്കി. എതിരില്ലാത്ത ഒരു ഗോളിനാണ് കേരളത്തിന്റെ ജയം. മൂന്നുമത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമാണ് കേരളത്തിനുള്ളത്. മുന്നേറിയും പ്രതിരോധിച്ചുമാണ് കേരളം ഒഡിഷയ്‌ക്കെതിരേ തുടങ്ങിയത്. പന്തടക്കത്തിൽ ഒഡിഷ ആധിപത്യം പുലർത്തിയതോടെ കേരളം കളി കടുപ്പിച്ചു. പിന്നാലെ 22-ാം മിനിറ്റിൽ ലീഡെടുത്തു. ഒഡിഷ താരത്തിന്റെ പിഴവ് മുതലെടുത്താണ് കേരളം വലകുലുക്കിയത്. മൈതാന […]
