തിരുവനന്തപുരം∙ തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ രണ്ടാം പൈതൃക കോൺഗ്രസ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. പൈതൃക പഠനത്തിനും വിവരശേഖരണത്തിനും തലസ്ഥാനം കേന്ദ്രമാക്കിയുള്ള കേന്ദ്രം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. പൈതൃക കോൺഗ്രസ് ചെയർമാൻ എം.ജി. ശശിഭൂഷൺ അധ്യക്ഷനായി. സംവിധായകൻ ശ്യാമപ്രസാദ്, ചരിത്രകാരൻ ടി.പി.ശങ്കരൻകുട്ടി നായർ, സംവിധായകൻ എസ്.വി. ദീപക്, പ്രതാപ് കിഴക്കേമഠം, സേവ്യർലോപ്പസ്, തണൽക്കൂട്ടം ചെയർമാൻ എസ്.വി.സന്ദീപ്, പ്രസിഡന്റ് സംഗീത് കോയിക്കൽ എന്നിവർ പ്രസംഗിച്ചു.സിനിമാ ഡോക്യമെന്ററി ഫെസ്റ്റിവലും ഇതിന്റെ ഭാഗമായി നടന്നു. എൻഎഫ്ഡിസിക്കു വേണ്ടി എസ്.വി. […]
രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ (ഡിസംബർ 11)
15337176 വോട്ടർമാരും 38994 സ്ഥാനാർത്ഥികളും തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ (ഡിസംബർ 11) രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് – 470, ബ്ലോക്ക് പഞ്ചായത്ത് – 77, ജില്ലാ പഞ്ചായത്ത് – 7, മുനിസിപ്പാലിറ്റി – 47, കോർപ്പറേഷൻ – 3) 12391 വാർഡുകളിലേയ്ക്കാണ് (ഗ്രാമ പഞ്ചായത്ത് വാർഡ് – 9015, ബ്ലോക്ക് […]
ജി പൂങ്കുഴലി ഐപിഎസിന് രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള രണ്ടാം കേസ് അന്വേഷണ ചുമതല:
ജി പൂങ്കുഴലി ഐപിഎസിന് രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള രണ്ടാം കേസ് അന്വേഷണ ചുമതല: ജി പൂങ്കുഴലി ഐപിഎസ് രാഹുലിനെതിരെയുള്ള രണ്ടാമത്തെ കേസ് അന്വേഷിക്കും. പരാതി നൽകിയ പെൺകുട്ടിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും. ലൈംഗികാതിക്രമ വകുപ്പ് ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ്. ലൈംഗിക പീഡന-ഭ്രൂണഹത്യ കേസില്‍ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കിയിരിക്കുകയാണ് പ്രത്യേക അന്വേഷണം സംഘം. ഒമ്പതാം ദിവസവും […]
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ പരാതി നൽകിയ യുവതിയുടെ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചു;മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ പരാതി നൽകിയ യുവതിയുടെ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചു;മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ, കെപിസിസിക്ക് പരാതി നൽകിയ യുവതിയുടെ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചു. അയൽസംസ്ഥാനത്തുള്ള യുവതിയുടെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. സുഹൃത്തിന്റെ സഹായത്തോടെയാണ് യുവതി കെപിസിസിക്ക് പരാതി അയച്ചത്. പരാതിക്കാരി മൊഴിയിൽ ഉറച്ചുനിന്നാൽ രാഹുലിന് കുരുക്ക് മുറുകും. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. രണ്ടാമത്തെ ബലാൽസംഗത്തിൻ്റെ എഫ്ഐആർ പ്രോസിക്യൂഷൻ കോടതിയിൽ നൽകും. […]
ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സിലും രക്ഷയില്ല, മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം; ഓപ്പണര്‍മാര്‍ പുറത്ത്
ഗുവാഹാട്ടി: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യയെ തുറിച്ചുനോക്കി സമ്പൂര്‍ണ തോല്‍വി. രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 549 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഇതിനോടകം രണ്ടു വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പ്രതിസന്ധിയിലാണ്. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ രണ്ടിന് 27 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഒരു ദിവസവും എട്ടു വിക്കറ്റും ശേഷിക്കേ ജയത്തിലേക്ക് ഇനിയും 522 റണ്‍സ് കൂടി വേണം. സായ് സുദര്‍ശനും (2), നൈറ്റ് വാച്ച്മാന്‍ കുല്‍ദീപ് യാദവുമാണ് (4) ക്രീസില്‍. യശസ്വി ജയ്‌സ്വാള്‍ (13), കെ.എല്‍ […]
മുഴുവന്‍ പട്ടിക വര്‍ഗ്ഗ വിഭാഗക്കാർക്കും ആധികാരിക രേഖകള്‍ ഉറപ്പാക്കിയ രണ്ടാമത്തെ ജില്ലയായി കാസർകോട്:
പ്രഖ്യാപനം ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും 6317ഗുണഭോക്താക്കള്‍ക്ക് 13,888 സേവനങ്ങള്‍, 3491 രേഖകള്‍ ഡിജി ലോക്കറിൽ മുഴുവന്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്കും ആറ് ആധികാരിക രേഖകള്‍ ഉറപ്പാക്കിയ സംസ്ഥാനത്തെ രണ്ടാമത്തെ ജില്ലയായി കാസർകോട്. മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ രണ്ടിന് പ്രഖ്യാപനം നടത്തും.ജില്ലാ ഭരണ സംവിധാനത്തിൻ്റെ നേതൃത്വത്തില്‍ ജില്ലയിലെ 14 ഗ്രാമ പഞ്ചായത്തുകളിൽ ബിഗ് ക്യാമ്പുകൾ വഴിയും ബാക്കിയുള്ള പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും പ്രീ ക്യാമ്പുകൾ വഴിയുമാണ് രേഖകൾ തയ്യാറാക്കിയത്. അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യൂമെന്റ് ഡിജിറ്റലൈസേഷൻ […]
ലോകയുടെ രണ്ടാം ഭാഗത്തിലെ നായകൻ ആര്? വെളിപ്പെടുത്തി തിരക്കഥാകൃത്ത്
ഇപ്പോഴിതാ ചിത്രത്തിൻ്റെ രണ്ടാംഭാഗംപറയുന്നത് ചാത്തൻ്റെ കഥയാവുമെന്ന സൂചന നൽകിയിരിക്കുകയാണ് തിരക്കഥാകൃത്തും നടിയുമായ ശാന്തി ബാലചന്ദ്രൻ. മലയാളത്തിന്റെ വിസ്മയ ചിത്രം ലോക: ചാപ്ടർ 1 : ചന്ദ്ര 200 കോടി ക്ലബ്ബിൽ കഴിഞ്ഞ ദിവസമാണ് സ്ഥാനം പിടിച്ചത്. മലയാളത്തിൽ 200 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന നാലാമത്തെ ചിത്രമാണ് ലോക. 13 ദിവസം കൊണ്ടാണ് ലോക 200 കോടി കളക്ഷനിൽ എത്തിയത്. ദുൽഖർ സൽമാന്റെ വേ ഫെയറർ ഫിലിംസ് നിർമ്മിച്ച് ഡൊമിനിക്ക് അരുൺ രചനയും സംവിധാനവും നിർവ്വഹിച്ച ലോക വിദേശ […]
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്, രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസ് ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്, രണ്ടാം പ്രതി കീഴടങ്ങി. രണ്ടാംപ്രതി ദിവ്യയാണ് ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്. അഭിഭാഷകർക്ക് ഒപ്പമാണ് പ്രതി എത്തിയത്. നേരത്തെ കേസിൽ രണ്ടുപേർ കീഴടങ്ങിയിരുന്നു. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. ജീവനക്കാര്‍ ക്യു ആർ കോഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്‍റെ പരാതി. ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ഇവരാണ്. സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം ഇവരുടെ ക്യൂആർ […]
രണ്ടാം ടെസ്റ്റ്: ഇന്ത്യൻ ബൗളർമാർ കളം നിറഞ്ഞാടി
ബിർമിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ലീഡ്. മൂന്നാം ദിനം കളിനിർത്തുമ്പോൾ ഇന്ത്യ 244 റണ്‍സ് ലീഡ് നേടി. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റണ്‍സ് നിലയിലാണ്. 28 റണ്‍സ് നേടിയ യശ്വസി ജയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 28 റണ്‍സുമായി കെ.എൽ. രാഹുലും ഏഴ് റണ്‍സുമായി കരുണ്‍ നായരുമാണ് ക്രീസിൽ. ജോഷിനാണ് ജയ്സ്വാളിന്റെ വിക്കറ്റ്. ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 407 റണ്‍സിന് പുറത്തായി. മുഹമ്മദ് സിറാജ് ആകാശ് ദീപ് എന്നീവരുടെ […]
രണ്ടാം ടെസ്റ്റ്: ഗില്ലിന് ഡബിൾ സെഞ്ച്വറി; ഇന്ത്യക്ക് വമ്പിച്ച സ്കോർ
ബര്‍മിംഗ്ഹാം: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് പൊരുതുന്നു. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ ഉയർത്തിയ 587 റൺസിന് മറുപടി പറയുന്ന ഇംഗ്ലണ്ട് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എന്ന നിലയിലാണ്. 25 റണ്‍സിനിടെ മൂന്നുവിക്കറ്റ് നഷ്ടമായ അവരെ ജോ റൂട്ടിന്റെയും ഹാരി ബ്രൂക്കിന്റെയും ചെറുത്തുനിൽപാണ് രണ്ടാം ദിനം വലിയ തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയത്. ജോറൂട്ട് (18) ഹാരി ബ്രൂക്കുമാണ് (30) എന്നിവരാണ് ക്രീസില്‍. ബെന്‍ ഡക്കറ്റിനെയും (0) ഒല്ലി പോപ്പിനെയും (0) ആകാശ് ദീപ് പുറത്താക്കിയപ്പോള്‍ സാക് […]
