രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാല്‍ ഇക്കഴിഞ്ഞ മാസം 23ന് ബഹുമാനപ്പെട്ട രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങുകയുണ്ടായി. ചലച്ചിത്രലോകത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹന്‍ലാല്‍. മലയാള സിനിമയെ അന്താരാഷ്ട്രതലത്തില്‍ അടയാളപ്പെടുത്തിയ അടൂര്‍ ഗോപാലകൃഷ്ണന് ഈ അംഗീകാരം ലഭിച്ചത് 2004 ലാണ്. ഇരുപത് വര്‍ഷത്തിനുശേഷമാണ് ഈ അംഗീകാരം മലയാളത്തെ തേടിയെത്തുന്നത്. സത്യജിത് റായ്, രാജ് കപൂര്‍, ദിലീപ് കുമാര്‍, ദേവാനന്ദ്, ലതാ മങ്കേഷ്കര്‍, മൃണാള്‍സെന്‍, […]
വേടനെതിരായ വിദ്വേഷ പരാമർശം; കേസരി പത്രാധിപർ എൻആർ മധുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു
കൊല്ലം: റാപ്പർ വേടനെതിരായ വിദ്വേഷ പരാമർശത്തിൽ കേസരി മുഖ്യപത്രാധിപർ എൻആർ മധുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം കിഴക്കേ കല്ലട പൊലീസ് സ്റ്റേഷനിൽ എൻആർ മധു ഹാജരാവുകയായിരുന്നു. മൊഴി രേഖപ്പടുത്തിയ ശേഷം ആൾ ജാമ്യത്തിൽ മധുവിനെ വിട്ടയച്ചു. സിപിഎം കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി വേലായുധൻ്റെ പരാതിയിലാണ് എൻആർ മധുവിനെതിരെ കേസ് എടുത്തത്. വേടൻ്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് മധു പ്രസംഗിച്ചത്. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിതെന്നും […]