പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ഡോ. എ.പി.ജെ അബ്ദുല്‍ കലാം സ്റ്റേഡിയം കായിക, ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് നാടിന് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായി 46 ലക്ഷം രൂപ ചെലവഴിച്ചാണ് ഡോ. എ.പി.ജെ അബ്ദുല്‍ കലാം സ്റ്റേഡിയത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അഡ്വ. വി.ആര്. സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങളിലായി കായിക മേഖലയില്‍ രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും സാധിക്കാത്ത നിരവധി കാര്യങ്ങളില്‍ പുരോഗതി കൈവരിക്കാന്‍ […]