സംസ്ഥാന ജീവനക്കാരും അധ്യാപകരും മാർച്ച് നടത്തി പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, PRDA നിയമം പിൻവലിക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, കേരളത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടികൾ അവസാനിപ്പിക്കുക,വിദ്യാഭ്യാസ – സർവീസ് മേഖലകൾ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജീവനക്കാരും അധ്യാപകരും സെക്രട്ടറിയേറ്റ് മാർച്ച് നടത്തി
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിർണയം; പ്രകാശ് രാജ് ജൂറി ചെയര്മാന്
സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ ജൂറി ചെയർമാനായി നടൻ പ്രകാശ് രാജിനെ തിരഞ്ഞെടുത്തുക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. 128 സിനിമകളാണ് അവാര്‍ഡിനായി ഇക്കുറി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. നാളെ രാവിലെ ജൂറി സ്ക്രീനിംഗ് ആരംഭിക്കും.സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ പ്രാഥമിക വിധി നിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്മാന്മാരായിരിക്കും. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെയും അംഗങ്ങളുമായിരിക്കും. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്കാര ജേതാവുമായ ഗായത്രി അശോകന്, സൗണ്ട് ഡിസൈനറും […]
സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് കമ്മിറ്റികള്‍ തെരഞ്ഞെടുത്തു
സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് കമ്മിറ്റികള്‍ തെരഞ്ഞെടുത്തുസിപിഐ സംസ്ഥാന അസി. സെക്രട്ടറിമാരായി പി പി സുനീര്‍ എംപിയെയും സത്യന് മൊകേരിയെയും തെരഞ്ഞെടുത്തു. 11 പേരടങ്ങിയ സംസ്ഥാന സെക്രട്ടേറിയറ്റിനെയും 25 അംഗങ്ങളുള്ള സംസ്ഥാന എക്സിക്യൂട്ടീവിനെയും ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു.ബിനോയ് വിശ്വം, പി പി സുനീര്‍, സത്യന് മൊകേരി, കെ രാജന്, പി പ്രസാദ്, ജി ആര് അനില്‍, ജെ ചിഞ്ചുറാണി, ആര് രാജേന്ദ്രന്, കെ കെ വത്സരാജ്, കെ കെ അഷ്റഫ്, കെ പി […]
കേരളം നിക്ഷേപക സൗഹൃദ സംസ്ഥാനം അമേരിക്കൻ നിക്ഷേപകരെ ക്ഷണിച്ച് മുഖ്യമന്ത്രി
വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും വിജ്ഞാനാധിഷ്ഠിത സമൂഹമായി മാറുന്നതിനുമുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് ഊർജ്ജം പകരാൻ ന്യൂജേഴ്സിയിൽ നിന്ന് നിക്ഷേപകരെ ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയാഴ്ച വൈകിട്ട് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ന്യൂജേഴ്സി ഗവർണർ ഫിൽ മർഫിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ നിക്ഷേപ സാധ്യതകൾ വിലയിരുത്തുന്നതിനായാണ് ന്യൂജഴ്സി ഗവർണർ ഫിൽ മർഫിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കൊച്ചിയിലെത്തിയത് . കേരളത്തിന്റെയും ന്യൂജഴ്സിയുടെയും വികസന രംഗത്തെ സമാനതകൾ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, നിക്ഷേപങ്ങൾക്കും വിദ്യാഭ്യാസ […]
സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും
സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് 2023 ഡിസംബർ 10നാണ് രാജ്യസഭാംഗമായിരിക്കെ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. നിലവിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗവും എഐടിയുസി വർക്കിങ് പ്രസിഡന്റുമാണ്. സിപിഐ മുഖപത്രമായ ന്യൂ ഏജിൻ്റെ പത്രാധിപരുമാണ്.
സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും
സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് ആലപ്പുഴ ബീച്ചില്‍ നടക്കുന്ന പൊതുസമ്മേളനം ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. സെക്രട്ടറി സ്ഥാനത്തേക്ക് ബിനോയി വിശ്വത്തിന്റെ തന്നെ പേര് നിര്‍ദ്ദേശിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ധാരണയായി. കാനം രാജേന്ദ്രന്റെ നിര്യാണത്തിന് പിന്നാലെ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വം, ആദ്യമായാണ് സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്ത സെക്രട്ടറി ആകാന്‍ പോകുന്നത്. പ്രവര്‍ത്തന റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചക്ക് ബിനോയ് വിശ്വം ഇന്ന് മറുപടി നല്‍കും. തുടര്‍ന്ന് […]
സിപിഐ സംസ്ഥാന സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും
സിപിഐ സംസ്ഥാന സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം കാനം രാജേന്ദ്രൻ നഗറിൽ (കളർകോട് എസ് കെ കൺവൻഷൻ സെന്റർ ) സെപ്റ്റംബർ 10ന് രാവിലെ 10ന് ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. 10, 11, 12 തീയതികളിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡോ. കെ നാരായണ, രാമകൃഷ്ണ പാണ്ഡ, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, പി സന്തോഷ് കുമാർ എംപി, കെ പി രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും. വയലാറിൽ […]
തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ബസ് മറിഞ്ഞു 17 പേര്‍ക്ക് പരുക്കേറ്റു.
തൃശൂര്‍- കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ബസ് മറിഞ്ഞ് അപകടം. 17 പേര്‍ക്ക് പരുക്കേറ്റു. നാട്ടുകാരും പൊലീസും സംഭവസ്ഥലത്തെത്തി അപകടത്തില്‍പ്പെട്ട ബസ് റോഡില്‍ നിന്ന് നീക്കാന്‍ ശ്രമം നടത്തിവരികയാണ്. ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് അപകടമുണ്ടായത്. പുറ്റക്കര ഭാഗത്തുവച്ചാണ് ബസ് മറിഞ്ഞത്. അപകടത്തെത്തുടര്‍ന്ന് തൃശൂര്‍- കുന്നംകുളം ബൈപ്പാസില്‍ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്കി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ സ്കൂളുകളിൽ മൗനാചരണം ആചരിച്ചു : 2024 ജൂലൈ 30ന് വയനാട് ജില്ലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 52 വിദ്യാർത്ഥികൾ മരണമടഞ്ഞ സംഭവം :
വയനാട് ജില്ലയിലെ ചൂരൽമല-മുണ്ടകൈയിൽ 2024 ജൂലൈ 30-ന് ഉണ്ടായ ദാരുണമായ ഉരുൾപൊട്ടലിൽ 52 വിദ്യാർത്ഥികൾ മരണമടഞ്ഞ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും ബുധനാഴ്ച രാവിലെ 10 ന് ഒരു മിനിറ്റ് മൗനാചരണം നടന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സ്മരണിക പരിപാടി സംഘടിപ്പിച്ചത്.നഷ്ടപ്പെട്ട യുവജീവിതങ്ങളെ ആദരിക്കുന്നതിനും സുരക്ഷ, സഹാനുഭൂതി, ഐക്യദാർഢ്യം എന്നിവയ്ക്കുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതിനും ഈ മൗനാചരണം സഹായകമായി. തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ നടന്ന മൗനാചരണത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് […]