സിപിഎം ഗുണ്ടകളുടെ ആക്രമണത്തിൽ സാരമായി പരുക്കേറ്റ എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു.ഈശ്വരപ്രസാദ്, പാറശാല നഗർ സെക്രട്ടറി അഭിഷേക് എന്നിവരെ ശ്രീ വി മുരളീധരനോട് ഒപ്പം ആശുപത്രിയിൽ സന്ദർശിച്ചു. പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവയ്ക്കുക എന്ന ആവശ്യമുയർത്തി എബിവിപി നടത്തി വരുന്ന സമരങ്ങളെ ഇരുട്ടിന്റെ മറവിൽ എസ്എഫ്ഐ/ ഡിവൈഎഫ്ഐ ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താം എന്നത് വ്യാമോഹം മാത്രമാണ്. എബിവിപിയുടെ വിദ്യാർത്ഥി അവകാശ പോരാട്ടങ്ങൾക്ക് പൂർണ പിന്തുണ അറിയിക്കുന്നു.-കുമ്മനം രാജശേഖരൻ