Flash Story
ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ്സ് 3 പുതിയ കോഴ്സുമായി :
പാകിസ്താനിൽ – സിറിഞ്ച് ആവർത്തിച്ച് ഉപയോഗിച്ച് 331 കുട്ടികൾക്ക് എച്ച് ഐ വി ബാധിച്ചു.
പാകിസ്താനിൽ – സിറിഞ്ചുകൾ ആവർത്തിച്ചുപയോഗിച്ച് 331 കുട്ടികൾക്ക് എച്ച് ഐ വി ബാധിച്ചു.
CBSE പത്താം ക്ലാസ്സ്‌ പരീക്ഷ ഫലം പ്രഖ്യാപിച്ചു.
അമേരിക്ക ഇറാൻ സംഘർഷം : വിമാന കമ്പനികളുടെ കൊള്ള അവസാനിപ്പിക്കണം – പി അബ്ദുൽ ഹമീദ്
കണ്ണമ്മൂല വാർഡ് കൗൺസിലാറുടെ വിഷുക്കൈനീട്ടം :
ആശ ഭോസ്ലെക്ക് വിട
നൂറിലധികം സീറ്റുമായി അധികാരത്തിൽ എത്തുമെന്ന് വി ഡി സതീശൻ :
നമ്മളെ ആര് ഭരിക്കണം ആര് നയിക്കണം എന്ന് തീരുമാനിക്കുന്നതിനുള്ള അവസരം – സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

ബെംഗളൂരു: കമൽ ഹാസനെതിരെ രൂക്ഷ വിമർശനവുമായി ക‍ർണാടക ഹൈക്കോടതി. കമൽ ഹാസൻ നടത്തിയ പരാമർശം കന്നഡിഗരുടെ വികാരം വ്രണപ്പെടുത്തിയെന്നും എന്തടിസ്ഥാനത്തിലാണ് തമിഴിൽ നിന്നാണ് കന്നഡയുടെ ഉൽപത്തി എന്ന പരാമർശം കമൽഹാസൻ നടത്തിയതെന്നും എന്നും ജസ്റ്റിസ് നാഗ പ്രസന്ന ചോദിച്ചു. ക്ഷമാപണം കൊണ്ട് പരിഹിരിക്കേണ്ട വിഷയം കോടതിയിൽ വരെ എത്തിച്ചെന്നും ഈ മനോഭാവം ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. കമൽ ഹാസൻ മാപ്പ് പറയണമായിരുന്നെന്നും കർണാടക ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

ജലം,ഭൂമി,ഭാഷ ഇവ പൗരന്മാരുടെ വികാരമാണ്, അതിനാൽ ഒരാൾക്കും ഇത്തരം വികാരങ്ങളെ വ്രണപ്പെടുത്താൻ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. നിങ്ങൾ ക്ഷമ ചോദിക്കുന്നില്ലെങ്കിൽ എന്തിനാണ് സിനിമ കർണാടകയിൽ പ്രദർശിപ്പിക്കണം എന്ന വാശിയെന്നും കോടതി ചോദിച്ചു. . കർണാടകയിൽ നിന്നും കോടികൾ സമ്പാദിച്ചിട്ടുണ്ട്. ജനങ്ങളെ വേണ്ടെങ്കിൽ ആ പണവും ഒഴിവാക്കണമെന്നും കോടതി പറഞ്ഞു.കമൽ ഹാസൻ ഒരു സാധാരണ വ്യക്തിയല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഒരു വിഭാഗത്തിന്റെ വികാരം വൃണപെടുത്തിയല്ല ആവിഷ്കാര സ്വാതന്ത്ര്യം കാണിക്കേണ്ടതെന്നും കമൽ മാപ്പു പറയുന്നതാണ് ഉചിതമെന്നും എന്ന് ജസ്റ്റീസ് നാഗപ്രസന്ന നിരീക്ഷിച്ചു.

Back To Top
onwin