Flash Story
വംശീയ അധിക്ഷേപം: അധ്യാപികയെ സര്‍വീസില്‍ നിന്നു പുറത്താക്കണം- എൻ കെ റഷീദ് ഉമരി
റെയില്‍വേ യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുക:
ശബരിമല ശ്രീകോവിലിലെ സ്വർണവാതിൽ പാളിയുടെ മഹസറിൽ ദുരൂഹത;രേഖയിൽ വാതിൽപാളിയെന്ന് മാത്രം
പുലയന്മാർക്കും പറയന്മാർക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം’; കേരള സർവകലാശാല സംസ്‌കൃതം മേധാവി ജാതീയ അധിക്ഷേപം നടത്തിയതായി പരാതി
പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം’; സംസ്ഥാനങ്ങളോട് കടുപ്പിച്ച് സുപ്രീം കോടതി
വിദ്യാഭ്യാസരംഗം മുന്നേറേണ്ടത് കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ: മന്ത്രി വി. ശിവന്‍കുട്ടി
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ സ്മരണയും ഇന്ത്യൻ ഹോക്കി യുടെ ശതാബ്ദി ആഘോഷവും കഴക്കൂട്ടം സൈനിക സ്കൂളിൽ
പ്രതിരോധ പെൻഷൻകാർക്കായുള്ള ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പെയ്ൻ 4.0-ന് മികച്ച പ്രതികരണം
പൂർവ്വ സൈനിക് സംഘർഷ് സമിതി കേരള PSSSK:

പട്ടിണി കിടക്കുന്ന ഒരാളും ഒരു കുടുംബവും നമ്മുടെ സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല എന്ന സർക്കാർ ലക്ഷ്യം സാധ്യമാവുകയാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. കരകുളം ഗ്രാമപഞ്ചായത്ത് അയണിക്കാട് വാർഡിലെ നവീകരിച്ച പൊതുകിണർ ഉദ്ഘാടാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിദരിദ്രരായ 17 കുടുംബങ്ങളാണ് കരകുളം പഞ്ചായത്തിൽ ഉള്ളത്. ഈ കുടുംബങ്ങളെയെല്ലാം ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ പഞ്ചായത്ത്‌ നടപ്പാക്കിയ പ്രവർത്തനങ്ങൾ തികച്ചും പ്രശംസനീയമാണ്. വഴി, വെള്ളം, വെളിച്ചം തുടങ്ങി മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ എല്ലാം ഉറപ്പാക്കുന്ന പഞ്ചായത്താണ് കരകുളം.

സമ്പൂർണമായും കരകുളം പഞ്ചായത്തിൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഈ കാലയളവിൽ കഴിഞ്ഞു എന്നതിൽ ഭരണസമിതിക്ക് അഭിമാനിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ‘അരങ്ങ് 2025 ‘ താലൂക്ക് തല ജേതാക്കളായ സി ഡി എസിനെയും കേരളോത്സവം ജേതാക്കളെയും മന്ത്രി ചടങ്ങിൽ ആദരിച്ചു.

കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു ലേഖാ റാണി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വീണ ജി. പി, വാർഡ് മെമ്പർ സുരേഷ് കുമാർ എസ് , സിഡിഎസ് ചെയർപേഴ്സൺ സുകുമാരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Back To Top