Flash Story
കെഎസ്ആർടിസിക്ക് ടിക്കറ്റ് വിൽപ്പനയിൽ 10.64 കോടിയുടെ നേട്ടം
സാമ്പത്തിക ഉൾപ്പെടുത്തൽ സമ്പൂർണതാ ക്യാമ്പയിൻ ; കേരളത്തിൽ 2026 ഒക്ടോബർ 21 മുതൽ ഡിസംബർ 31 വരെ
സിഎംആര്‍എല്‍- എക്‌സാലോജിക് കേസിൽ പിണറായി വിജയന്റെ അപ്പീലില്‍ മറ്റന്നാള്‍ സുപ്രീംകോടതിയില്‍ വാദം
സ്ത്രീകളുടെ സുരക്ഷയും മാനസികാരോഗ്യവും ഉറപ്പാക്കാൻ പുതുയുഗ വനിതാ നയം നടപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ
16കാരി സ്പായിൽ പീഡിപ്പിക്കപ്പെട്ട സംഭവം; സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു
“പ്രശാന്തേട്ടന്റെ മീശ”ഫസ്റ്റ് ലുക്ക് പോസ്റ്റർ.
ദുർഗ്ഗാദേവിയുടെ അനുഗ്രഹങ്ങളെയും സംരക്ഷണത്തെയും എടുത്തുകാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
ദുർഗ്ഗാദേവിയുടെ അനുഗ്രഹങ്ങളെയും സംരക്ഷണത്തെയും എടുത്തുകാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി


ശബരിമല സീസണൊഴികെയുള്ള രണ്ടാമത്തെ വലിയ വരുമാനം

​തിരുവനന്തപുരം: ശബരിമല സീസണൊഴികെയുള്ള ദിവസങ്ങളിൽ ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് രണ്ടാമത്തെ വലിയ നേട്ടം. വ്യാഴാഴ്ച (ഒക്ടോബർ 22) 10.64 കോടി രൂപയുടെ വരുമാനമാണ് കോർപറേഷൻ സ്വന്തമാക്കിയത്. ഇതിൽ പ്രിയദർശിനി സർവീസുകളുടെ വരുമാനം മാറ്റിയാലും മറ്റ് സർവീസുകളിൽ നിന്നായി മാത്രം 7.33 കോടി രൂപ നേടാൻ കോർപറേഷന് കഴിഞ്ഞു.

​ഉത്സവ സീസണുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തിയതാണ് ഈ വലിയ വരുമാനത്തിന് കാരണമായത്. വെറ്റ് ലീസ് ബസുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് അന്തർസംസ്ഥാന സർവീസുകൾ പരമാവധി ഓപ്പറേറ്റ് ചെയ്യാൻ കഴിഞ്ഞു. ഇതിലൂടെയാണ് ശരാശരി 5.77 കോടി രൂപയായിരുന്ന പ്രിയദർശിനി ഇതര സർവീസുകളുടെ വരുമാനം 7.33 കോടിയിലേക്ക് ഉയർന്നത്.

​കഴിഞ്ഞ വർഷം ഇതേ പൂജാ അവധിക്കാലത്തിന് ശേഷമുള്ള സമാന ദിവസത്തിൽ 9.41 കോടി രൂപയായിരുന്നു ആകെയുള്ള ടിക്കറ്റ് വരുമാനം. ഇക്കുറി ടിക്കറ്റ് വിൽപ്പനയിൽ 1.24 കോടി രൂപയിലധികം വർധനവ് ഉണ്ടായിട്ടുണ്ട്. പ്രിയദർശിനി സർവീസുകളെ മാറ്റി നിർത്തിയാലും മികച്ച വരുമാനം നേടാനായത് സാധാരണ സർവീസുകളിലുൾപ്പെടെ കെഎസ്ആർടിസി നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളുടെ നേട്ടമായാണ് കോർപറേഷൻ വിലയിരുത്തുന്നത്.

​വ്യാഴാഴ്ച 4,612 ബസുകൾ ഉപയോഗിച്ച് 16.02 ലക്ഷം കിലോമീറ്ററാണ് കെഎസ്ആർടിസി സർവീസ് നടത്തിയത്. ഒരു കിലോമീറ്ററിന് ലഭിച്ച ശരാശരി വരുമാനം കഴിഞ്ഞ വർഷത്തെ 58.80 രൂപയിൽ നിന്ന് 66.44 രൂപയായി ഉയർന്നു. അതുപോലെ ഒരു ബസിൽ നിന്നുള്ള ശരാശരി വരുമാനവും 20,094 രൂപയിൽ നിന്ന് 23,215 രൂപയായി വർധിച്ചു.

​ഒറ്റ ദിവസം കൊണ്ട് 30.61 ലക്ഷം യാത്രക്കാരാണ് കെഎസ്ആർടിസി ബസുകളെ ആശ്രയിച്ചത്. യാത്രക്കാരുടെ ആവശ്യകത മനസ്സിലാക്കി കൂടുതൽ സർവീസുകൾ ക്രമീകരിക്കാനും, ലഭ്യമായ ബസുകൾ കാര്യക്ഷമമായി ഉപയോഗിച്ച് വരുമാനം വർധിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് കോർപറേഷന്റെ തീരുമാനം.

Back To Top
onwin