Flash Story
95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു
വൈറസുകളെക്കുറിച്ചുള്ള ദേശീയ സമ്മേളനം VIROCON 2026 ഇന്ന് (11-11-2026) തിരുവനന്തപുരത്ത് ആരംഭിക്കും
ഇന്ത്യയുടെ സംസ്കാരികപ്പെരുമ വിളിച്ചോതി ഭാരത് പർവ്; കൺടൻ്റ് ക്രിയേറ്റർമാർക്കായുള്ള പിഐബിയുടെ പര്യടനത്തിന് തുടക്കം
ഓപ്പറേഷൻ തൂഫാന്‍: 15830 പേര്‍ അറസ്റ്റില്‍കേസുകളുടെ എണ്ണം 14661 ആയി ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍
ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവം : പോലീസ് സുസജ്ജമെന്ന് മന്ത്രി രമേശ് ചെന്നിത്തല
കാനറാ ബാങ്ക് സാമ്പത്തിക അവബോധ പ്രചാരണം സംഘടിപ്പിക്കുന്നു
രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്‌സും ഉറപ്പാക്കുക സർക്കാർ ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ
ദേശീയപാത 66: ഇഞ്ചക്കൽ – കഴക്കൂട്ടം ഭാഗത്തെ നിർമാണ പുരോ​ഗതി വിലയിരുത്തി

എല്ലാ പൗരന്മാർക്കും അടിസ്ഥാന ബാങ്കിംഗ് സേവനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് 2026 ഒക്ടോബർ 21 മുതൽ ഡിസംബർ 31 വരെ രാജ്യവ്യാപകമായി സാമ്പത്തിക ഉൾപ്പെടുത്തൽ സമ്പൂർണതാ ക്യാമ്പയിൻ സംഘടിപ്പിക്കും.

കേരളത്തിൽ സംസ്ഥാനതല ബാങ്കേഴ്സ് സമിതി (SLBC), സംസ്ഥാന ​ഗവൺമെൻ്റ്, ലീഡ് ഡിസ്ട്രിക്ട് മാനേജർമാർ (LDMS), ജില്ലാ ഭരണകൂടങ്ങൾ, ബാങ്കുകൾ എന്നിവയുടെ ഏകോപനത്തോടെ ഗ്രാമപഞ്ചായത്തുകളിലും നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. ക്യാമ്പയിൻ കാലയളവിൽ ഓരോ ഗ്രാമപഞ്ചായത്തിലും നഗര തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും കുറഞ്ഞത് ഒരു ക്യാമ്പെങ്കിലും സംഘടിപ്പിക്കുന്നുവെന്ന് ഉറപ്പാക്കും.

പ്രധാനമന്ത്രി ജൻധൻ യോജന (PMJDY) പ്രകാരം ബാങ്ക് അക്കൗണ്ടുകൾ തുറക്കുക, പ്രത്യേകിച്ച് അതീവ ദുർബല ഗോത്രവിഭാഗങ്ങളിലെ (PVTG) കുടുംബങ്ങൾക്ക് ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുക, പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY), പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY), അടൽ പെൻഷൻ യോജന (APY) എന്നിവയിൽ അർഹരായവരെ അംഗങ്ങളാക്കുക, നിലവിലുള്ള അക്കൗണ്ടുകളുടെ റീ-KYC നടപടികൾ പൂർത്തിയാക്കുക, മുടങ്ങിക്കിടക്കുന്ന ആധാർ സീഡിംഗ്, C-KYC നടപടികൾ പൂർത്തിയാക്കുക, പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ വീണ്ടും പ്രവർത്തനക്ഷമമാക്കുക, അവകാശവാദമുന്നയിക്കപ്പെടാത്ത സാമ്പത്തിക ആസ്തികൾ കണ്ടെത്തി തിരികെ ലഭ്യമാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകുക, ബാങ്ക് അക്കൗണ്ടുകളിലും മറ്റ് അർഹമായ ബാങ്കിംഗ് സൗകര്യങ്ങളിലും നോമിനേഷൻ ചേർക്കുക എന്നിവയാണ് , ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. സാമ്പത്തിക സാക്ഷരതയെക്കുറിച്ചും ഡിജിറ്റൽ തട്ടിപ്പുകൾ തടയുന്നതിനെക്കുറിച്ചും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും.

അർഹരായ എല്ലാ പൗരന്മാരും ക്യാമ്പുകളിൽ പങ്കെടുത്ത് ലഭ്യമായ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് SLBC കേരളം അഭ്യർഥിച്ചു. ബാങ്കിംഗ് നടപടികൾ പൂർത്തിയാക്കുന്നതിനും അർഹമായ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനും പൊതുജനങ്ങൾക്ക് ക്യാമ്പയിൻ കാലയളവിൽ അതത് ബാങ്ക് ശാഖകളെ സമീപിക്കാം. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY), പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY) എന്നിവയിൽ അംഗത്വം നൽകുന്നത് ഗുണഭോക്താവിന്റെ വ്യക്തമായ സമ്മതം ലഭിച്ചതിനുശേഷം മാത്രമായിരിക്കും.

Back To Top
onwin