Flash Story
ആലുവ മണപ്പുറത്ത് ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി
45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ MLA
വിക്രം 1′ റോക്കറ്റ് ദൗത്യം, മലയാളി സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളജ് പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഗുരുതര പിഴവ്
കർക്കിടക വാവുബലി ഒരുക്കങ്ങൾ വിലയിരുത്തി രാജീവ്‌ ചന്ദ്രേശേഖർ എംഎൽഎ.
LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ;
72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി: പുന്നമടയിലെ ആവേശപ്പോരിന് 71 വള്ളങ്ങള്‍
കെ എം ബഷീറിന്റെ കൊലപാതകം : കോടതിയിൽ സാക്ഷികളുടെ നിർണ്ണായക മൊഴി
കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: യോഗ്യത നേടി പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാതെ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ കേരളത്തിലെ യുവാക്കൾ നേരിടുന്ന വലിയ അനീതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ MLA പറഞ്ഞു.

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തമാണ്. പ്രതീക്ഷ നൽകി യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന സമീപനം അവസാനിപ്പിച്ച് ഒഴിവുകൾ അടിയന്തരമായി നികത്താൻ സർക്കാർ തയ്യാറാകണം.

എൽ.ഡി.എഫ്. ഭരണകാലത്ത് പി.എസ്.സി. ഉദ്യോഗാർഥികളോട് സ്വീകരിച്ച അവഗണനയും അനാസ്ഥയും ഇപ്പോൾ യു.ഡി.എഫ്. സർക്കാരും തുടരുകയാണ്. ഭരണം മാറിയെങ്കിലും ഉദ്യോഗാർഥികളുടെ ദുരിതത്തിന് മാറ്റമില്ല. സ്വന്തം അവകാശങ്ങൾ നേടിയെടുക്കാൻ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യേണ്ടി വരുന്ന സാഹചര്യം കേരളത്തിന് അപമാനകരമാണ്. ഈ വിഷയത്തിൽ ഇടതും വലതും ഒരേ സമീപനമാണ് സ്വീകരിക്കുന്നതെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്.

പി.എസ്.സി. പരീക്ഷാ നടപടികളെയും റാങ്ക് ലിസ്റ്റുകളെയും ചൊല്ലി മുൻകാലങ്ങളിൽ ഉയർന്ന ഗുരുതരമായ വിവാദങ്ങളുടെ സത്യാവസ്ഥ പൂർണമായും പുറത്തുകൊണ്ടുവരണം. യുവാക്കളുടെ ഭാവിയെ ബാധിച്ച എല്ലാ വിഷയങ്ങളിലും സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കണം. അധികാര രാഷ്ട്രീയം കൊണ്ട് പി.എസ്.സി. സംവിധാനത്തിന്റെ വിശ്വാസ്യത തകർക്കാൻ അനുവദിക്കരുത്.

കേരളം കടുത്ത തൊഴിലില്ലായ്മാ പ്രതിസന്ധി നേരിടുമ്പോൾ ഒഴിവുകൾ നികത്തുന്നതിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ല. യുവാക്കളുടെ തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നത് സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. പി.എസ്.സി. ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങൾ എത്രയും വേഗം അംഗീകരിച്ച് നിയമന നടപടികൾ പൂർത്തിയാക്കണം.

പി.എസ്.സി.യെ രാഷ്ട്രീയ സ്വാധീനങ്ങളിൽ നിന്ന് മുക്തമാക്കി ഉദ്യോഗാർഥികളുടെ വിശ്വാസം വീണ്ടെടുക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. യുവാക്കളുടെ അവകാശ സംരക്ഷണത്തിൽ സർക്കാർ പരാജയപ്പെടുമ്പോൾ അവരുടെ പോരാട്ടത്തിനൊപ്പം ബിജെപി എന്നും ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ നിയമസഭയിലും പൊതുസമൂഹത്തിലും ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

സെക്രട്ടേറിയറ്റിന് മുന്നിൽ ദിവസങ്ങളായി നീതിക്കായി സമരം നടത്തുന്ന പി.എസ്.സി. ഉദ്യോഗാർഥികളുടെ സമരപ്പന്തൽ സന്ദർശിച്ച ശേഷമാണ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എസ്. സുരേഷ്, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ ശ്രീ വി. മനുപ്രസാദ്, ബിജെപി-യുവമോർച്ച നേതാക്കളും പ്രവർത്തകരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Back To Top
onwin