Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

2025-26 കാലയളവില്‍ ഇന്ത്യ-കംബോഡിയ ഉഭയകക്ഷി വ്യാപാരം 36 ശതമാനത്തിലധികം വര്‍ധിച്ച് 406.78 ദശലക്ഷം യുഎസ് ഡോളറിലെത്തി
ഇന്ത്യ-കംബോഡിയ സംയുക്ത വ്യാപാര നിക്ഷേപ പ്രവര്‍ത്തക സമിതിയുടെ മൂന്നാമത് യോഗം 2026 ഓഗസ്റ്റ് 24ന് കംബോഡിയയിലെ നോംപെന്നില്‍ ചേര്‍ന്നു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ വാണിജ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീ അമിത് വര്‍മ, കംബോഡിയന്‍ വാണിജ്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര വ്യാപാര ഡയറക്ടര്‍ ജനറല്‍ ശ്രീ ലോങ് കെംവിചെത് എന്നിവരുടെ സംയുക്ത അധ്യക്ഷതയിലായിരുന്നു യോഗം.

ഉഭയകക്ഷി വ്യാപാരത്തിലുണ്ടായ ശ്രദ്ധേയമായ വളര്‍ച്ച ഇരുപക്ഷവും വിലയിരുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ 299 ദശലക്ഷം യുഎസ് ഡോളറില്‍ നിന്ന് 36 ശതമാനത്തിലധികം വര്‍ധിച്ച് 2025-26 സാമ്പത്തിക വര്‍ഷം വ്യാപാരം 406.78 ദശലക്ഷം യുഎസ് ഡോളറിലെത്തി. 2026 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 63.25 ശതമാനം വളര്‍ച്ചയാണ്രേഖപ്പെടുത്തിയത്. ആസിയാന്‍ കൂട്ടായ്മയില്‍ ഇന്ത്യയുടെ എട്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് നിലവില്‍ കംബോഡിയ. ആസിയാനുമായി ഇന്ത്യ നടത്തുന്ന ആകെ വ്യാപാരത്തിന്റെ 0.31 ശതമാനം കംബോഡിയയുമായാണ്. വിപുലമായ വളര്‍ച്ചാ സാധ്യതകള്‍ മുന്നിലുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.

Back To Top
onwin