Flash Story
ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവം : പന്തളം ഇടത്താവളത്തിൽ മികച്ച സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി കെ മുരളീധരൻ
ക്ഷീരോൽപാദക സഹകരണ സംഘങ്ങൾ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് : മന്ത്രി ബിന്ദു കൃഷ്ണ
കതിര്‍’ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലശ്രീകാര്യത്തു് അഭിറാമിന്റെവീട് സന്ദർശിക്കും
ശബരിമല തീർത്ഥാടനം: അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും വർദ്ധിപ്പിക്കാൻ നടപടികളുമായി വനം വകുപ്പ്
പാർലമെന്റിന്റെ മാതൃകയിൽ സംസ്ഥാന നിയമസഭകൾക്കായി പൊതുവായ ഡിജിറ്റൽ ഓഡിറ്റ് മോണിറ്ററിങ് പ്ലാറ്റ്‌ഫോം വേണമെന്ന് ലോക്‌സഭാ സ്പീക്കർ
കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ തത്സമയം; എച്ച്.എം. ആക്‌ട്‌സ്, ഹോംസ് ഡിജിറ്റൽ പദ്ധതികൾക്ക് തുടക്കമായി
വനിതാനയം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കും; സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ പ്രത്യേക നിയമനിര്‍മ്മാണം: മുഖ്യമന്ത്രി വി ഡി സതീശന്‍
ഇന്ത്യൻ പാർലമെന്റിലെയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷരുടെ സമ്മേളനം തിരുവനന്തപുരത്ത് ലോക്സഭാ സ്പീക്കർ ഉദ്ഘാടനം ചെയ്യും

‘

വെർച്വൽ ലോകത്തുനിന്ന് മണ്ണിലേക്കിറങ്ങാൻ കുട്ടികളോട് ആഹ്വാനം; പദ്ധതിക്ക് വിശ്വശാന്തി ഫൗണ്ടേഷന്റെ പിന്തുണയും വാഗ്ദാനം ചെയ്തു

തിരുവനന്തപുരം: വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്തുന്നതിനും അവരെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുമായി സംസ്ഥാന കൃഷിവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ‘കതിര്‍’ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി ചലച്ചിത്രതാരം മോഹൻലാലിനെ പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 500 വിദ്യാലയങ്ങളിൽ കതിര്‍ കാർഷിക ക്ലബ്ബുകൾ രൂപീകരിക്കും. ‘കതിര്‍’ പദ്ധതി വലിയൊരു വിപ്ലവമായി മാറട്ടെയെന്ന് മോഹൻലാൽ ആശംസിച്ചു.

കൃഷി ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും വീടിനോടു ചേർന്ന് കൃഷി ചെയ്യുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു. കുട്ടികളിലെ കാർഷിക അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കതിര്‍ കാർഷിക ക്ലബ്ബ് പദ്ധതി ഏറെ പ്രാധാന്യമുള്ളതും സന്തോഷകരവുമാണ്. കൃഷിയിൽ ഏർപ്പെടുന്ന കുട്ടികൾക്ക് വെയിറ്റേജ് മാർക്ക് നൽകാനുള്ള തീരുമാനം പ്രോത്സാഹനജനകമാണ്. കൃഷിയാകണം കുട്ടികളുടെ ലഹരി. മാറ്റം തുടങ്ങേണ്ടത് കുട്ടികളിൽ നിന്നാണ്. വെർച്വൽ ലോകത്തെ സ്ക്രീനുകളിൽനിന്ന് മാറി മണ്ണിലേക്കിറങ്ങാൻ കുട്ടികളും തയ്യാറാകണം. ഓരോ കുട്ടിക്കും ഇന്നുതന്നെ ഒരു വിത്തെങ്കിലും നട്ടുതുടങ്ങാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

തന്റെ മാതാപിതാക്കളുടെ സ്മരണാർഥം പ്രവർത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ എല്ലാ പിന്തുണയും പദ്ധതിക്ക് മോഹൻലാൽ വാഗ്ദാനം ചെയ്തു.

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ കതിര്‍ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായതിലൂടെ വലിയൊരു മുന്നേറ്റത്തിനാണ് തുടക്കമാകുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു.

അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും കതിര്‍ കാർഷിക ക്ലബ്ബുകൾ രൂപീകരിക്കാനാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി നോഡൽ ഓഫീസർമാരെ നിയമിക്കും. പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥതല പരിശീലനം തിരുവനന്തപുരത്ത് രണ്ടു ദിവസങ്ങളിലായി പൂർത്തിയാക്കിയിട്ടുണ്ട്.

Back To Top
onwin