Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ

ദളിത് കുടുംബങ്ങളിലെ ദരിദ്ര പെൺകുട്ടികളെ വശീകരിച്ച് മതപരിവർത്തനത്തിനായി കേരളത്തിലേക്ക് കൊണ്ടുപോയ കേസിൽ ഉൾപ്പെട്ട യുവതി ഉൾപ്പെടെ രണ്ട് പേരെ യുപിയിലെ ഫുൽപൂർ പൊലീസ് അറസ്റ്റ് ചെയ്തു. ലിൽഹട്ട് ഗ്രാമത്തിലെ താമസക്കാരായ കഹ്കാഷ ബാനോ (19), മുഹമ്മദ് കൈഫ് (25) എന്നിവരാണ് അറസ്റ്റിലായത്.

ജൂൺ 28 ന് ലിൽഹട്ട് ഗ്രാമത്തിലെ ഗുഡ്ഡി ദേവി എന്ന സ്ത്രീ ഫുൽപൂർ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മെയ് 8 ന് കഹ്കാഷ ബാനോയും മറ്റൊരാളും 15 വയസ്സുള്ള തൻ്റെ മകളെ പണം നൽകി വശീകരിച്ച് മതപരിവർത്തനത്തിനായി കേരളത്തിലേക്ക് കൊണ്ടുപോയി എന്നാണ് പരാതി.

“പരാതി ലഭിച്ചപ്പോൾ‌, ഫുൽപൂർ‌ എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിശദമായ അന്വേഷണം നടത്തി, കഹ്കാഷ ബാനോ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ മതപരിവർത്തനത്തിനായി കേരളത്തിലേക്ക് കൊണ്ടുപോയിരുന്നുവെന്ന് കണ്ടെത്തി” – ഗംഗാ നഗർ ഡിസിപി കുൽദീപ് സിംഗ് പറഞ്ഞു.

Back To Top