Flash Story
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ
വികസിത കേരളത്തിനായുള്ള ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് :-ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
കോർപ്പറേഷൻ്റെ കരട് വികസന രേഖ അവതരിപ്പിച്ച് മേയർ

സംസ്ഥാന പോലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനും കാലഹരണപ്പെട്ട വാഹനങ്ങള്‍ ഘട്ടം ഘട്ടമായി മാറ്റുന്നതിന്‍റെയും ഭാഗമായി വിവിധ യൂണിറ്റുകള്‍ക്കായി വാങ്ങിയ പുതിയ വാഹനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ്ഗ് ഓഫ് ചെയ്തു.

തിരുവനന്തപുരത്തു എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പുതുതായി വാങ്ങിയ 172 ബൊലേറോ ജീപ്പുകളാണ് സേനയുടെ ഭാഗമായത്.

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകള്‍, കണ്‍ട്രോള്‍ റൂമുകള്‍, സ്പെഷ്യല്‍ യൂണിറ്റ് ഡി.വൈ.എസ്.പി മാരുടെ ഓഫീസുകള്‍, ബറ്റാലിയനുകള്‍, എന്നീ വിഭാഗങ്ങളുടെ ആവശ്യത്തിനായാണ് ഇവ ഉപയോഗിക്കുക.

86 ബൊലേറോ വാഹനങ്ങള്‍ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകള്‍ക്കാണ്. ഇവ സ്റ്റേഷനുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഉപകരിക്കും. സംസ്ഥാനത്തെ വിവിധ പോലീസ് കണ്‍ട്രോള്‍ റൂമുകള്‍ക്കായി 36 ബോലേറൊ വാഹനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇത് ലോ ആന്‍ഡ് ഓര്‍ഡര്‍ സിറ്റുവേഷന്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഉപകരിക്കും.

വിവിധ ബറ്റാലിയനുകള്‍, സ്പെഷ്യല്‍ യൂണിറ്റുകള്‍ എന്നിവയ്ക്കായി 20 ബോലേറൊ വാഹനങ്ങളും സജ്ജമാക്കി. ഇത് കൂടാതെ സ്പെഷ്യല്‍ യൂണിറ്റുകളിലുള്ള ഡി.വൈ.എസ്.പി മാര്‍ക്കായി 30 ബോലേറൊയും സജ്ജമാക്കിയിട്ടുണ്ട്.

എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, എ.ഡി.ജി.പിമാരായ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ, എച്ച്. വെങ്കടേഷ്, പി. വിജയന്‍, ഐ.ജിമാരായ ജി. സ്പര്‍ജന്‍ കുമാര്‍, കാളിരാജ് മഹേഷ് കുമാര്‍ എസ്, എസ്. ശ്യാംസുന്ദര്‍, പുട്ട വിമലാദിത്യ, ആര്‍. നിശാന്തിനി, എസ്. സതീഷ് ബിനോ, അജീത ബീഗം, പോലീസ് ആസ്ഥാനത്തേയും ജില്ലയിലേയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രവീൺ എസ് ആർ
ഡെപ്യൂട്ടി ഡയറക്ടർ

കൂടി

Back To Top