Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും മരുമകൻ മുഹമ്മദ് റിയാസിനുമെതിരെ ഉയർന്ന ആരോപണങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ യു.ഡി.എഫ് സർക്കാർ തയ്യാറായില്ലെങ്കിൽ സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ബിജെപി നേതൃത്വം നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കറ്റ് എസ്. സുരേഷ് പ്രസ്താവിച്ചു. ഇതിന്റെ ഭാഗമായി ജില്ലകൾ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടികൾക്ക് ബിജെപി രൂപം നൽകും.

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് എസ്. സുരേഷ് പറഞ്ഞു. നിയമാനുസൃതമായ അന്വേഷണം നടത്തേണ്ട വിഷയത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണത്തിലേക്ക് പോകാനുള്ള സർക്കാർ നീക്കം തന്നെ സംശയകരമാണ്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ വിവരങ്ങളുടെയും നിയമോപദേശത്തിന്റെയും പശ്ചാത്തലത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ് സർക്കാർ ചെയ്യേണ്ടത്. എന്നാൽ നടപടി സ്വീകരിക്കാതെ വിഷയം നീട്ടിക്കൊണ്ടുപോകുന്നത് മുൻ മുഖ്യമന്ത്രിയെയും കുടുംബത്തെയും സംരക്ഷിക്കാനുള്ള ശ്രമമാണെന്ന സംശയം ശക്തമാകുകയാണ്.

കോടതിയുടെ പരാമർശം ഉണ്ടായിട്ടും സർക്കാർ പിണറായിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കണം. നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണെങ്കിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നിയമാനുസൃത അന്വേഷണം ആരംഭിക്കുന്നതിന് പകരം ഒത്തുകളിയുടെ ഭാഗമായി കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ബിജെപി അത് അംഗീകരിക്കില്ല. സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ ജില്ലകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധങ്ങളടക്കം സംസ്ഥാനവ്യാപകമായി ശക്തമായ സമരപരിപാടികൾക്ക് ബിജെപി നേതൃത്വം നൽകുമെന്നും എസ്. സുരേഷ് വ്യക്തമാക്കി.

Back To Top
onwin