എറണാകുളം റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ഏകദേശം 11 കിലോഗ്രാം കഞ്ചാവ് RPF ക്രൈം Intelligence ബ്രാഞ്ച്/Thiruvananthapuram ടീം പിടികൂടി. 2026 ഒക്ടോബർ 8-ന് വൈകുന്നേരം 03.35 മണിയോട് കൂടി Train നമ്പർ 22642 ഷാലിമാർ–തിരുവനന്തപുരം എക്സ്പ്രസ് എറണാകുളം റെയിൽവേ സ്റ്റേഷനിലെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യാത്രക്കാരില്ലാത്ത നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.
RPF തിരുവനന്തപുരം ഡിവിഷൻ സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ ശ്രീ മുഹമ്മദ് ഹനീഫിന്റെ നിർദേശപ്രകാരം RPF ക്രൈം Intelligence ബ്രാഞ്ച്/തിരുവനന്തപുരം Inspector ശ്രീ ജിപിൻ എ.ജെ., ASI ജെ.പി. അനിൽകുമാർ, ASI സിജോ സേവ്യർ, ASI വിജയകുമാർ, Head Constable വിപിൻ, Constable മനോജ്, Constable കെ. സുനീഷ്, Constable Kalaiselvan എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.
പിടികൂടിയ കഞ്ചാവ് തുടർനടപടികൾക്കായി GRP/Ernakulam South-ന് കൈമാറി.
കഴിഞ്ഞ 30 ദിവസത്തിനിടെ ട്രെയിനുകളിൽ കടത്തുകയായിരുന്ന ഏകദേശം 150 കിലോയോളം കഞ്ചാവ് RPF പിടികൂടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഏകദേശം 10 പ്രതികളെയും പിടികൂടിയതായി RPF അറിയിച്ചു.
ട്രെയിനുകളിലൂടെയുള്ള ലഹരിക്കടത്ത് തടയുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് RPF തിരുവനന്തപുരം ഡിവിഷൻ സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ ശ്രീ മുഹമ്മദ് ഹനീഫ് അറിയിച്ചു.
