Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

സംസ്ഥാന സർക്കാരിന്റെ നൂറ്ദിന കർമ്മപരിപാടിയുടെ ഭാഗമായി ഭിന്നശേഷി പ്രതിഭകളുടെ കലാ ആവിഷ്ക്കാരങ്ങൾക്ക് വെർച്വൽ പ്ലേറ്റ്ഫോം
ഒരുക്കുന്നതിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും തിരുവനന്തപുരം കവടിയാർ ഹൗസ് കോൺഫറൻസ് ഹാളിൽ വെച്ച്
ബഹു.മത്സ്യബന്ധനവും സാമൂഹ്യനീതിയും വകുപ്പ് മന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അരുൺ എസ് നായർ അധ്യക്ഷത വഹിച്ചു.

സാമൂഹ്യ നീതി വകുപ്പ്, കേരളം സാമൂഹ്യ സുരക്ഷാ മിഷൻ SID നടപ്പിലാക്കുന്ന ‘അനുയാത്ര’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കലാ പ്രതിഭകൾക്ക് പിന്തുണയും പ്രോത്സാഹനവും നൽകുന്നതിന്റെ ഭാഗമായി ‘അനുയാത്ര റിഥം’ എന്ന പേരിൽ സംസ്ഥാന തലത്തിൽ ആർട്ട് ട്രൂപ്പ് ന് വെർച്വൽ പ്ലേറ്റ്ഫോം ഒരുക്കിയിരിക്കുന്നത്. ഭിന്നശേഷി കലാകാരന്മാർക്ക് വേദികളൊരുക്കി സർഗ്ഗാവിഷ്‌കാരങ്ങൾക്ക് അവസരം നൽകുകയെന്നതാണ് ലക്ഷ്യത്തോടെ രൂപീകരിച്ച നിലവിലുള്ള ‘അനുയാത്ര റിഥം’ സംസ്ഥാന തല ടീമിന് പുറമെ ജില്ലാതലത്തിൽ ആര്ട്ട് ട്രൂപ്പ് ഇതിന്റെ ഭാഗമായി രൂപീകരിക്കും.

ഓരോ ജില്ലയിൽ നിന്നും ഭിന്നശേഷി പ്രതിഭകളെ പ്രത്യേകമായി കണ്ടെത്തുകയും അവരുടെ കലാ പ്രകടനങ്ങൾ അവതരിപ്പിക്കുന്നതിനു
വെർച്വൽ പ്ലേറ്റ്ഫോം ഒരുക്കിയിട്ടുണ്ട്. യുട്യൂബ് ഉൾപ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങൾ വഴി ഈ കലാ അവതരണങ്ങൾ സ്ട്രീം ചെയ്യുകയും
ആയതിൽ നിന്നും മോണിറ്റൈസേഷൻ വഴി ലഭിക്കുന്ന വരുമാനം ഭിന്നശേഷി കലാ പ്രതിഭകൾക്ക് ലഭ്യമാക്കുകയും ചെയ്യും.
സംസ്ഥാനത്തെ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കലാ പ്രതിഭകളുടെ കലാ പ്രകടങ്ങൾ ഡോക്യുമെന്റ് ചെയ്തു ആർക്കേവ് ചെയ്യുകയും ചെയ്യും.
സംസ്ഥാന സർക്കാരിന്റെ പൊതുപരിപാടികളിലും മറ്റു കലാ സാംസ്ക്കാരിക പരിപാടികളിലും ‘അനുയാത്ര റിഥം’ പ്രതിഭകൾക്ക്
വേദിയൊരുക്കും ആയതിൽ നിന്നും ലഭിക്കുന്ന വരുമാനം ഭിന്നശേഷി ആർട്ടിസ്റ്റുകൾക്ക് ലഭ്യമാക്കും. വെർച്വൽ പ്ലേറ്റ്ഫോം ന്റെ പ്രവർത്തനങ്ങൾ
കേരള സാമൂഹ്യ സുരക്ഷാ മിഷൻ SID വിലയിരുത്തി ആവശ്യമായ പിന്തുണയും പരിശീലനവും ഉറപ്പാക്കും. പരിശീലനത്തിനായി പ്രമുഖ കലാ പരിശീലകരെ പ്രയോജനപ്പെടുത്തും.

Back To Top
onwin