Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

ഡൽഹി: ആംആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള തുടർനീക്കങ്ങൾ ചർച്ചയായി. ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്നും ഇല്ലെങ്കിൽ ഇംപീച്ച് ചെയ്യണമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

ഫാസിസ്റ്റ് സ്വഭാവമുള്ള ആർഎസ്എസ് നിയന്ത്രിക്കുന്ന ഈ ഗവൺമെന്റ് എല്ലാ ജനാധിപത്യ മദ്യാദകളും കാറ്റിൽ പറത്തിയാണ് പ്രവർത്തിക്കുന്നത്. പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ഭരണ പാർട്ടിയുടെ കാര്യങ്ങൾ നോക്കി നടത്താനുള്ള കാര്യസ്ഥ പണി ഏൽപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ജനങ്ങളോട് പ്രതിബന്ധതയുള്ള പാർട്ടികളെല്ലാം ഇത്തരമൊരു സാഹചര്യത്തിൽ യോജിച്ച് നീങ്ങേണ്ടതുണ്ട്. അതിന്റെ ഭാഗമായി അഞ്ച് ഇടതുപക്ഷ പാർട്ടികൾ ഒരു പൊതുസമീപനമെടുത്തു. ഇന്ത്യ ബ്ലോക്കിന് ഒരു ചുമതല നിർവഹിക്കാനുണ്ട്. സിജെപി ഉൾപ്പടെയുള്ള പാർട്ടികൾക്കാണ് ഞാൻ കത്തയച്ചത്. വിപുലമായ ഒരു ബഹുജന പ്രസ്ഥാനം ഉയർന്നു വരണം – അദ്ദേഹം പറഞ്ഞു.

അടുത്ത മാസം ഇഡിയ്‌ക്കെതിരെ കോഴിക്കോട് സിപിഐഎം സംഘടിപ്പിക്കുന്ന പ്രതിഷേധപരിപാടിയിൽ അരവിന്ദ് കെജ്രിവാളിനെ എം എ ബേബി ക്ഷണിച്ചു. അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അദ്ദേഹം ഇപ്പോൾ ദീർഘയാത്ര ചെയ്യാൻ നിയന്ത്രണങ്ങളുള്ളതിനാൽ പങ്കെടുക്കില്ല. അദ്ദേഹത്തെക്കാൾ കൂടുതൽ ഇ ഡി വേട്ടയാടലിന് ഇരയായയാളാണ് മനീഷ് സിസോദിയ. അദ്ദേഹം വരുമെന്ന് പറഞ്ഞിട്ടുണ്ട്. കെജ്രിവാൾ അദ്ദേഹത്തിന്റെ സന്ദേശം റെക്കോർഡ് ചെയ്ത് അയച്ചുതരാമെന്നും പറഞ്ഞുട്ടുണ്ട് – അദ്ദേഹം പറഞ്ഞു. നേരത്തെ പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുമായി എം എ ബേബി ചർച്ച നടത്തിയിരുന്നു.

Back To Top
onwin