തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണരംഗത്ത് ഇരുപത്തഞ്ച് വർഷം പൂർത്തിയാക്കുന്ന അവസരത്തിൽ ആചരിക്കുന്ന
സേവാ സങ്കൽപ്പ അഭിയാൻ്റെ ഭാഗമായുള്ള സേവാ ജ്യോതി യാത്രയുടെ ഉദ്ഘാടനം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിർവ്വഹിച്ചു.
ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ പ്രധാനമന്ത്രി നേരിട്ട് ഓൺലൈനിൽ ബിജെപി തിരുവന്തപുരം സിറ്റി ജില്ലയിലെ പ്രവർത്തകരുമായി ആശയവിനിമയം നടത്തി. ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ, വി മുരളീധരൻ MLA, മേയർ വി വി രാജേഷ്, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്. മുതിർന്ന ബിജെപി നേതാക്കളായ പി അശോക് കുമാർ, ജെ ആർ പത്മകുമാർ, പൂന്തുറ ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ പ്രധാനമന്ത്രിയുടെ പ്രസംഗം വീക്ഷിച്ചത്. തുടർന്ന് നടന്ന സേവാ ജ്യോതി യാത്ര ബൈക്ക് റാലിയായി നഗര പ്രദക്ഷിണം നടത്തി പടിഞ്ഞാറെ കോട്ടയിൽ സമാപിച്ചു.
ബിജെപി യുടെ വാഴോട്ടുകോണം നഗരസഭാ കൗൺസിലർ ആർ സുഗതന് നേരെയുണ്ടായിരുന്ന കാപ്പ കേസ് ഹൈക്കോടത് റദ്ദാക്കിയതിനെ തുടർന്ന് ജയിൽ മോചിതനായ സുഗതനും, മന്ത്രി കെ എം ഷാജിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തി ജയിൽ വാസം അനുഭവിച്ച യുവമോർച്ചാ നേതാക്കളായ രഞ്ജിത്ത്, പീറ്റർ സോളമൻ എന്നിവർക്കും ചടങ്ങിൽ വച്ച് സ്വീകരണം നൽകി. ഡെപ്യൂട്ടി മേയർ ആശാനാഥ് , പൊതുമരാമത്ത് ചെയർപേഴ്സൺ മഞ്ജു ജി എസ്സ്, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബീന ആർ സി, ബിജെപി കൗൺസിലർമാർ, ബിജെപി മണ്ഡലം, ഏര്യാ നേതാക്കൾ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി
