Flash Story
വനിതാനയം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കും; സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ പ്രത്യേക നിയമനിര്‍മ്മാണം: മുഖ്യമന്ത്രി വി ഡി സതീശന്‍
ഇന്ത്യൻ പാർലമെന്റിലെയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷരുടെ സമ്മേളനം തിരുവനന്തപുരത്ത് ലോക്സഭാ സ്പീക്കർ ഉദ്ഘാടനം ചെയ്യും
അമൃത എക്സ്പ്രസിൽ യാത്രക്കാരുടെ രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ചു: അസം സ്വദേശിയായ യുവാവ് പിടിയിൽ
മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ, ചരിത്രത്തിലാദ്യമായി സിനിമകൾക്ക് 24 മണിക്കൂർ പ്രദർശനം :
കെ – ടെറ്റ് ഇല്ലാത്തവരെ പിരിച്ചുവിടുമെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പിന്‍വലിച്ചു.
സംയുക്ത സൈനിക അഭ്യാസം ‘ഓസ്ട്രാഹിന്ദ് 2026’ സമാപിച്ചു
ഗ്യാനേഷ് കുമാറിന് ശക്തമായ സന്ദേശം നല്‍കിയെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ഇത്തവണ ഐഎഫ്എഫ്കെയ്ക്ക് കൂടുതല്‍ പ്രദര്‍ശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്
EPFO-യുടെ 74-ാമത് സ്ഥാപകദിനാഘോഷം നാളെ ന്യൂഡൽഹിയിൽ നടക്കും

കേരളാ മുഖ്യമന്ത്രി, രാജ്യസഭാ ഉപാധ്യക്ഷൻ, കേരള നിയമസഭാ സ്പീക്ക‍ർ, ഡെപ്യൂട്ടി സ്പീക്കർ, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും

‘ഓഡിറ്റ്, ഉത്തരവാദിത്തം, സദ്‍ഭരണം – പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ മാറുന്ന പങ്ക്’ എന്ന പ്രമേയത്തിൽ ചർച്ച നടക്കും

2026 നവംബർ 4-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ലോക്സഭാ സ്പീക്കർ അഭിസംബോധന ചെയ്യും
ഇന്ത്യൻ പാർലമെന്റിലെയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികളുടെ (PAC) അധ്യക്ഷരുടെ സമ്മേളനം 2026 നവംബർ 3 ചൊവ്വാഴ്ച തിരുവനന്തപുരത്ത് ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർല ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടന സമ്മേളനത്തിൽ കേരളാ മുഖ്യമന്ത്രി ശ്രീ വി.ഡി.സതീശൻ, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ശ്രീ ഹരിവംശ്, കേരള നിയമസഭാ സ്പീക്കർ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കേരള നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ ശ്രീ കെ.എൻ.ബാലഗോപാൽ എന്നിവർ പങ്കെടുക്കുകയും ചടങ്ങിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.

പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷൻ ശ്രീ കെ.സി.വേണുഗോപാൽ സ്വാഗത പ്രഭാഷണം നടത്തും. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീമതി ഷാനിമോൾ ഉസ്മാൻ നന്ദി അറിയിക്കും. പാർലമെന്റിലെയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികളുടെ അധ്യക്ഷരും അംഗങ്ങളും മറ്റ് പ്രമുഖ വ്യക്തികളും സമ്മേളനത്തിൽ പങ്കെടുക്കും.

‘ഓഡിറ്റ്, ഉത്തരവാദിത്തം, സദ്‍ഭരണം – പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ മാറുന്ന പങ്ക്’ എന്ന വിഷയത്തിൽ ദ്വിദിന സമ്മേളനത്തിൽ ചർച്ച നടക്കും. പൊതുചെലവുകൾക്ക് മേലുള്ള നിയമസഭാ മേൽനോട്ടം ഉറപ്പാക്കുന്നതിനും ഭരണത്തിൽ സുതാര്യത, ഉത്തരവാദിത്തം, സാമ്പത്തിക അച്ചടക്കം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികളുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർ​ഗങ്ങൾ തേടുന്നതിനും അനുഭവങ്ങളും മികച്ച മാതൃകകളും പങ്കുവെക്കുന്നതിനും ഈ ചർച്ചകൾ ഒരു സുപ്രധാന വേദിയൊരുക്കും.

പൊതുചെലവുകൾ പരിശോധിച്ച് പൊതുഫണ്ട് നിയമസഭയുടെ ലക്ഷ്യത്തിനനുസരിച്ചാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താൻ ചുമതലപ്പെടുത്തിയിട്ടുള്ള പ്രധാന പാർലമെന്ററി സ്ഥാപനങ്ങളെന്ന നിലയിൽ, ധാർമിക ഉത്തരവാദിത്തത്തിൻ്റെയും ഉത്തരവാദിത്ത ഭരണത്തിന്റെയും തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികൾ പ്രധാന പങ്കുവഹിക്കുന്നു. പൊതു സാമ്പത്തിക മാനേജ്‌മെന്റിൽ ഉയർന്നുവരുന്ന വെല്ലുവിളികൾ, മാറിക്കൊണ്ടിരിക്കുന്ന ഓഡിറ്റിംഗ് രീതികൾ, നിയമനിർമ്മാണ പരിശോധനകളുടെ ഫലപ്രാപ്തി കൂടുതൽ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് സമ്മേളനത്തിൽ ക്രിയാത്മകമായ ചർച്ചകൾ നടക്കും.

സമ്മേളനം 2026 നവംബർ 4 ബുധനാഴ്ച സമാപിക്കും. ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർല സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യും. കേരള നിയമസഭാ സ്പീക്കറും പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനും ചടങ്ങിനെ അഭിസംബോധന ചെയ്യും. കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ സ്വാഗതവും കേരള നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ നന്ദിയും അറിയിക്കും

Back To Top
onwin