Flash Story
അമൃത എക്സ്പ്രസിൽ യാത്രക്കാരുടെ രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ചു: അസം സ്വദേശിയായ യുവാവ് പിടിയിൽ
മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ, ചരിത്രത്തിലാദ്യമായി സിനിമകൾക്ക് 24 മണിക്കൂർ പ്രദർശനം :
കെ – ടെറ്റ് ഇല്ലാത്തവരെ പിരിച്ചുവിടുമെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പിന്‍വലിച്ചു.
സംയുക്ത സൈനിക അഭ്യാസം ‘ഓസ്ട്രാഹിന്ദ് 2026’ സമാപിച്ചു
ഗ്യാനേഷ് കുമാറിന് ശക്തമായ സന്ദേശം നല്‍കിയെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ഇത്തവണ ഐഎഫ്എഫ്കെയ്ക്ക് കൂടുതല്‍ പ്രദര്‍ശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്
EPFO-യുടെ 74-ാമത് സ്ഥാപകദിനാഘോഷം നാളെ ന്യൂഡൽഹിയിൽ നടക്കും
സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും: മന്ത്രി സി.പി ജോൺ
ബി.എസ്.എൻ.എൽ./ടെലികോം പെൻഷൻകാർക്കായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് പുതുക്കൽ ക്യാമ്പ്

അമൃത എക്സ്പ്രസിൽ യാത്രക്കാരിയുടെ രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ അസം സ്വദേശിയായ യുവാവിനെ RPF Crime Intelligence Branch & GRP തിരുവനന്തപുരം സംഘം പിടികൂടി. അസം നാഗാവ് സ്വദേശി അസദുൽ ഇസ്ലാം (30) ആണ് പിടിയിലായത്.

ഒക്ടോബർ 28-ന് ആലുവയിൽ നിന്നും തിരുവനന്തപുരത്തേക്ക് അമൃത എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന ഇടുക്കി സ്വദേശിനിയായ 21-കാരിയുടെയും സുഹൃത്തിന്റെയും മൊബൈൽ ഫോണുകളാണ് ഒക്ടോബർ 29 പുലർച്ചെ 4.30 ഓടെ കഴക്കൂട്ടം റെയിൽവേ സ്റ്റേഷന് സമീപം മോഷണം പോയത്. ഏകദേശം 48,500 രൂപ വിലവരുന്ന രണ്ട് ഫോണുകൾ മോഷണം പോയതിനെ തുടർന്ന് യുവതി നൽകിയ പരാതിയിൽ ജി.ആർ.പി തിരുവനന്തപുരം കേസ് രജിസ്റ്റർ ചെയ്തു.

തുടർന്ന് RPF Crime Intelligence Branch/തിരുവനന്തപുരം സംഘം, GRP/Trivandrum എന്നിവര്‍ ആലുവ റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് സംശയാസ്പദമായ വ്യക്തിയെ തിരിച്ചറിയുകയും തുടർന്ന് ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച മൊബൈൽ ഫോണുകൾ മറ്റൊരാൾക്ക് വിറ്റതായി പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

പ്രതിയെ തുടർനടപടികൾക്കായി ജി.ആർ.പി തിരുവനന്തപുരം പോലീസിന് കൈമാറി. മോഷ്ടിച്ച മൊബൈൽ ഫോണുകൾ വാങ്ങിയ വ്യക്തിയെ കണ്ടെത്തുന്നതിനും ഫോണുകൾ വീണ്ടെടുക്കുന്നതിനുമായി അന്വേഷണം തുടരുകയാണ്.

ആർ.പി.എഫ്. സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫിന്റെയും റെയിൽവേ പോലീസ് എസ്.പി. കൃഷ്ണകുമാറിന്റെയും നിർദേശാനുസരണമാണ് അന്വേഷണം നടത്തിയത്. Sri Jipin A J, Inspector, RPF/Crime Intelligence Branch/തിരുവനന്തപുരം, SHO Balu, ASI/ Vijayakumar, RPF Head Constable ആയ Jose S V, Sarin, Manoj M R, Vipin G, Akhil എന്നിവര്‍ ആണ് പിടികൂടിയത്

Back To Top
onwin