Flash Story
മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ, ചരിത്രത്തിലാദ്യമായി സിനിമകൾക്ക് 24 മണിക്കൂർ പ്രദർശനം :
കെ – ടെറ്റ് ഇല്ലാത്തവരെ പിരിച്ചുവിടുമെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പിന്‍വലിച്ചു.
സംയുക്ത സൈനിക അഭ്യാസം ‘ഓസ്ട്രാഹിന്ദ് 2026’ സമാപിച്ചു
ഗ്യാനേഷ് കുമാറിന് ശക്തമായ സന്ദേശം നല്‍കിയെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ഇത്തവണ ഐഎഫ്എഫ്കെയ്ക്ക് കൂടുതല്‍ പ്രദര്‍ശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്
EPFO-യുടെ 74-ാമത് സ്ഥാപകദിനാഘോഷം നാളെ ന്യൂഡൽഹിയിൽ നടക്കും
സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും: മന്ത്രി സി.പി ജോൺ
ബി.എസ്.എൻ.എൽ./ടെലികോം പെൻഷൻകാർക്കായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് പുതുക്കൽ ക്യാമ്പ്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റ വിചാരണ മാറ്റിയേക്കും.

ഡല്‍ഹി: ഗ്യാനേഷ് കുമാറിന് ശക്തമായ സന്ദേശം നല്‍കിയെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വര്‍ഷങ്ങളായി രാജ്യത്ത് വോട്ടുകൊള്ള നടക്കുന്നു. ജനാധിപത്യം ഇല്ലാതാക്കാന്‍ അനുവദിക്കില്ല. ഭരണഘടനയെക്കാള്‍ വലുതല്ല ബിജെപിയെന്നും, ഈ ജനസാഗരം പ്രധാനമന്ത്രിക്കുള്ള സന്ദേശമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് രാഹുല്‍ ഗാന്ധി നന്ദി പറഞ്ഞു.

ഇതൊരു പാര്‍ട്ടിയുടെ മാത്രം പോരാട്ടമല്ല. എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങളുടെയും ശബ്ദം. ഇന്ത്യയില്‍ ജനാധിപത്യത്തെ അവസാനിപ്പിക്കാന്‍ അനുവദിക്കില്ല. ഇത് കേവലം രാഷ്ട്രീയ നേതാക്കളുടെ ശബ്ദമല്ല. രാജ്യത്തിന്റെ ശബ്ദം. ഭരണഘടനയ്ക്ക് മുകളിലല്ല ഒന്നും. രാജ്യത്ത് വര്‍ഷങ്ങളായി വോട്ടുകൊള്ള നടക്കുന്നു. 2024 പൊതു തെരഞ്ഞെടുപ്പില്‍ പിന്നാലെയാണ് 13 കോടി വോട്ടര്‍മാര്‍ പുറത്തായത്. 15 ശതമാനം വോട്ടര്‍മാര്‍ പുറത്തായി. ഗ്യാനേഷ് കുമാര്‍ പുറത്താകും. ജയിലിലാകും. ഇത് സാധാരണ കൊള്ളയല്ല. രാജ്യത്തിന്റെ ജനങ്ങളുടെ ശബ്ദമാണ് കൊള്ളയടിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ഇത് രാജ്യദ്രോഹമാണ്- രാഹുല്‍ ഗാന്ധി പറഞ്ഞു.

Back To Top
onwin