കഴക്കൂട്ടം: *പ്രണയപ്പകയിൽ കൊലചെയ്യപ്പെട്ട അഭിറാമിന്റെ പാങ്ങപ്പാറ
സംഗീത സംഗീതനഗറിലെ വീട് വൈകിട്ട് ഏഴിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദർശിക്കും. രാവിലെ മുൻ മന്ത്രിമാരും എംഎൽഎമാരുമായ ജി ആർ അനിലും
സിപിഐ നിയമസഭാകക്ഷി നേതാവ് കൂടിയായ കെ രാജനും
അഭിരാമിന്റെ വീട് സന്ദർശിച്ച വേളയിൽ
അവിടെ ഇരുന്നു് നേതാക്കൾ ആഭ്യന്തരമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടു.
അഭിറാമിന്റെ അമ്മ ധർമ്മജ, ഈ ഫോണിലൂടെ ആഭ്യന്തര മന്ത്രിയുമായി നേരിൽ സംസാരിച്ചു. സംഭവത്തിൽ നിരവധി ദുരൂഹതകൾ നിലനിൽക്കുന്നതിനാൽ ആസൂത്രിതമായ ഈ കൊലപാതകത്തിൽ പ്രത്യേക അന്വേഷണസംഘവും കേസിനു പ്രത്യേക പ്രോസിക്യൂട്ടറും വേണമെന്ന് മന്ത്രിയോട് കുടുംബം അഭ്യർത്ഥിച്ചു. പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാമെന്നും ഇന്നു് വൈകിട്ട് ഏഴിന് കുടുംബത്തിൽ എത്തുമെന്നും മന്ത്രി തദവസരത്തിൽ അവരെ അറിയിച്ചിട്ടുണ്ട്.
