Flash Story
ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവം : പന്തളം ഇടത്താവളത്തിൽ മികച്ച സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി കെ മുരളീധരൻ
ക്ഷീരോൽപാദക സഹകരണ സംഘങ്ങൾ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് : മന്ത്രി ബിന്ദു കൃഷ്ണ
കതിര്‍’ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലശ്രീകാര്യത്തു് അഭിറാമിന്റെവീട് സന്ദർശിക്കും
ശബരിമല തീർത്ഥാടനം: അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും വർദ്ധിപ്പിക്കാൻ നടപടികളുമായി വനം വകുപ്പ്
പാർലമെന്റിന്റെ മാതൃകയിൽ സംസ്ഥാന നിയമസഭകൾക്കായി പൊതുവായ ഡിജിറ്റൽ ഓഡിറ്റ് മോണിറ്ററിങ് പ്ലാറ്റ്‌ഫോം വേണമെന്ന് ലോക്‌സഭാ സ്പീക്കർ
കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ തത്സമയം; എച്ച്.എം. ആക്‌ട്‌സ്, ഹോംസ് ഡിജിറ്റൽ പദ്ധതികൾക്ക് തുടക്കമായി
വനിതാനയം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കും; സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ പ്രത്യേക നിയമനിര്‍മ്മാണം: മുഖ്യമന്ത്രി വി ഡി സതീശന്‍
ഇന്ത്യൻ പാർലമെന്റിലെയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷരുടെ സമ്മേളനം തിരുവനന്തപുരത്ത് ലോക്സഭാ സ്പീക്കർ ഉദ്ഘാടനം ചെയ്യും

കാലാമ്പൂർ ക്ഷീരോൽപാദക സഹകരണ സംഘം ഓഡിറ്റോറിയം മന്ത്രി ഉദ്ഘാടനം ചെയ്തു

എറണാകുളം: സംസ്ഥാനത്തെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് ക്ഷീരോൽപാദക സഹകരണ സംഘങ്ങളെന്ന് ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കാലാമ്പൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിനായി പുതിയതായി നിർമ്മിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഠിനാധ്വാനത്തിലൂടെ നാടിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തുപകരുന്ന ക്ഷീര കർഷകരുടെ ക്ഷേമം ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെയും കർത്തവ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മൂവാറ്റുപുഴ ക്ഷീരവികസന യൂണിറ്റിന്റെ പ്രവർത്തനം ഏറെ പ്രതീക്ഷ നൽകുന്നതാണ്. എട്ട് പഞ്ചായത്തുകളിലും ഒരു നഗരസഭയുമായി നിരവധി ക്ഷീരകർഷക സംഘങ്ങളുമാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. പ്രതിദിനം 13,500 ലിറ്റർ പാൽ സംഭരിക്കുന്ന മേഖലയിലെ കർഷകരുടെ വികസനത്തിനായി സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

മൂവാറ്റുപുഴ ബ്ലോക്കിലെ മികച്ച ക്ഷീര സംഘങ്ങളിൽ ഒന്നായ കാലാമ്പൂർ ക്ഷീര സഹകരണ സംഘം, പ്രതിദിനം 1200 ലിറ്റർ പാൽ സംഭരിക്കുന്നുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് പാൽ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള നിരന്തരമായ പദ്ധതികൾ ആവിഷ്കരിച്ച്, ഒരു കോടി ലിറ്റർ പാൽ പ്രതിദിനം ഉത്പാദനം എന്ന നിലയിലേക്ക് എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ക്ഷീരകർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ഉത്പാദന ചിലവ് നിയന്ത്രിക്കുന്നതിനും ശാസ്ത്രീയമായ പരിപാലന രീതികൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

പുതിയ ഓഡിറ്റോറിയം നിർമ്മിക്കാൻ 10 ലക്ഷം രൂപ അനുവദിച്ച മാത്യു കുഴൽനാടൻ എം.എൽ.എയെയും ഓഡിറ്റേറിയം നിർമ്മാണത്തിന് നേതൃത്വം നൽകിയ സംഘത്തിന്റെ പ്രസിഡന്റിനെയും ഭാരവാഹികളെയും മന്ത്രി അഭിനന്ദിച്ചു.

ഉദ്ഘാടന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം പി, മാത്യു കുഴൽനാടൻ എം എൽ എ , ജില്ലാ പഞ്ചായത്തംഗം ജോമി തെക്കേക്കര, ആയവന ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജീമോൻ പോൾ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സുഭാഷ് കടക്കോട്ട്, മേഴ്‌സി ജോർജ്, ഗ്രാമപഞ്ചായത്തംഗം സുനിത അലക്‌സ്, മുൻ എം എൽ എ ജോസഫ് വാഴക്കൻ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം. ഷെഫീന, മിൽമ മേഖല യൂണിയൻ ചെയർമാൻ സി എൻ വത്സലൻ പിള്ള എന്നിവർ പങ്കെടുത്തു

Back To Top
onwin