
തിരുവനന്തപുരം: ദേശീയപാത 66ൽ തിരുവനന്തപുരം ഇഞ്ചക്കൽ – കഴക്കൂട്ടം ഭാഗത്തെ നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വിലയിരുത്തി. ഗതാഗത മന്ത്രി സി.പി ജോൺ, ശശി തരൂർ എം.പി, വി. മുരളീധരൻ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിലാണ് അവലോകന യോഗം ചേർന്നത്.
ഇഞ്ചക്കൽ ക്രോസ് വേയുടെ വീതി കൂട്ടി ഗതാഗതം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ സ്പാനുകളുടെ എണ്ണം അഞ്ചിൽ നിന്ന് 13 ആയി വർധിപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു. അപ്രോച്ച് റോഡിൽ എർത്ത് ഫില്ലിങ്ങിന് പകരം പരമാവധി സ്പാനുകൾ നിർമിക്കാനാണ് തീരുമാനം. ഇതോടെ ഇഞ്ചക്കൽ കെഎസ്ആർടിസി ഡിപ്പോയിലേക്കുള്ള പാസേജും സുഗമമാകും.
കഴക്കൂട്ടം ഭാഗത്തെ ദേശീയപാതാ നിർമാണം ഉടൻ പുനരാരംഭിക്കും. ഈ ഭാഗത്തെ ഡ്രെയിനേജ് ബ്ലോക്ക് പരിഹരിക്കാൻ ഫയർ ഫോഴ്സിന്റെ സേവനം ലഭ്യമാക്കാൻ ജില്ലാ കലക്ടറെ യോഗം ചുമതലപ്പെടുത്തി. ഇതിന് പുറമെ റിങ് റോഡിന്റെ നിർമാണത്തിന് കേന്ദ്ര സർക്കാർ അനുമതി ലഭ്യമാക്കാനും യോഗം തീരുമാനിച്ചു.
കലക്ടർ അഞ്ജു കെ.എസ്, ദേശീയപാത റീജിയണൽ ഓഫിസർ കേണൽ എ.കെ ജൻപാൽ, വിവിധ വകുപ്പു മേധാവികൾ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.
