Flash Story
ഓപ്പറേഷൻ തൂഫാന്‍: 15830 പേര്‍ അറസ്റ്റില്‍കേസുകളുടെ എണ്ണം 14661 ആയി ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍
ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവം : പോലീസ് സുസജ്ജമെന്ന് മന്ത്രി രമേശ് ചെന്നിത്തല
കാനറാ ബാങ്ക് സാമ്പത്തിക അവബോധ പ്രചാരണം സംഘടിപ്പിക്കുന്നു
രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്‌സും ഉറപ്പാക്കുക സർക്കാർ ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ
ദേശീയപാത 66: ഇഞ്ചക്കൽ – കഴക്കൂട്ടം ഭാഗത്തെ നിർമാണ പുരോ​ഗതി വിലയിരുത്തി
വിമുക്തഭടന്മാരുടെ തൊഴിൽ മേളയ്ക്ക് മികച്ച പങ്കാളിത്തം
അഗ്നിവീർ പദ്ധതിയിലെ ദീർഘിപ്പിച്ച കാലയളവിൽ ലഭിക്കുന്നത് മികച്ച ആനുകൂല്യം
ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവം : പന്തളം ഇടത്താവളത്തിൽ മികച്ച സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി കെ മുരളീധരൻ

കൊല്ലം: കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ നാല് പശുക്കളെയും ഒരു പശുക്കുട്ടിയെയും നഷ്ടപ്പെട്ട കടവൂർ കണ്ണമ്പലത്തുവീട്ടിൽ ഉണ്ണികൃഷ്ണൻ നായർക്ക് ആശ്വാസമായി രണ്ട് കറവപ്പശുക്കളെ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ കൈമാറി. കേരള ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രമീകരിച്ച പശുക്കളെ മന്ത്രി ബിന്ദു കൃഷ്ണ കർഷകന്റെ വീട്ടിലെത്തിയാണ് കൈമാറിയത്.

കടവൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഉണ്ണികൃഷ്ണൻ നായരുടെ വീട്ടിലെ പശുക്കളാണ് കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ചത്തത്. കുടുംബത്തിന്റെ പ്രധാന ഉപജീവനമാർഗമായിരുന്ന പശുക്കളെ നഷ്ടപ്പെട്ടതോടെ കർഷക കുടുംബം വലിയ പ്രതിസന്ധിയിലായിരുന്നു. കർഷക കുടുംബത്തിന്റെ അത്താണിയായിരുന്ന പശുക്കളെ നഷ്ടപ്പെട്ടതിന്റെ വേദന മനസിലാക്കിയാണ് വളരെ പെട്ടെന്ന് തന്നെ മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടത്. ദുരിതഘട്ടത്തിൽ കർഷകന് ആവശ്യമായ സഹായം നൽകേണ്ടത് സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും കടമയാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കേരള ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ സഹായഹസ്തം കർഷക കുടുംബത്തിന് വലിയ ആശ്വാസമായി. രണ്ട് പശുക്കളെ നൽകിയതിന് ക്ഷീരകർഷകൻ ഉണ്ണികൃഷ്ണൻ നായർ മന്ത്രിയോട് നന്ദി പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് 2.30ന് നടന്ന ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷീജ, ഡോ. സോജ, ഡോ. ലത, നൗഫൽ ഖാൻ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റുമായ കൊച്ചുമോൻ PC കേരള ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ പ്രശാന്ത്, നജീബ് ഇ, അബ്ദുൽസലാം എം., മുകേഷ്, നവീൻ മഞ്ഞിപ്പുഴ, ജില്ലാ ഭാരവാഹികളായ ബിനുകുമാർ, സാബു ടി, ജെയ്സൺ, രഘുനാഥൻ പിള്ള, സതീഷ് ബാബു, അഷറഫുദ്ധീൻ, റബീസ് ഖാസിം, അജിത് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Back To Top
onwin