Flash Story
ജടായു ശില്പത്തിന് ആദരവുമായി തപാൽ വകുപ്പ് : പ്രത്യേക കവർ പ്രകാശനം ചെയ്തു
പ്രമുഖ സംഗീതഞ്ജനും സംഗീതസംവിധായകനും മതമൈത്രി സംഗീതഞ്‌ജനുമായ ഡോ.വാഴമുട്ടം ചന്ദ്രബാബുവിന്റെ 997മത് മതമൈ ത്രി സംഗീത സദസ്
ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യന്റെ പ്രസാദം വീട്ടിലെത്തും; ‘സ്വാമി പ്രസാദം’ ബുക്കിംഗ് കൗണ്ടർ പ്രവർത്തനം ആരംഭിച്ചു
ഗ്ലോബൽ ബി2ബി തിരുവനന്തപുരം ചാപ്റ്ററിന്റെ ഗിന്നസ് വേൾഡ് റെക്കോർഡ് ദിനാഘോഷം സംഘടിപ്പിച്ചു; പി.കെ. കുമാറിനെ ആദരിച്ചു
ചാലക്കയം പമ്പ റോഡിന്റെ വേഗത്തിലുള്ള നവീകരണം വകുപ്പുകളുടെ മികച്ച ഏകോപനത്തിന്റെ തെളിവെന്ന്മ ന്ത്രി കെ മുരളീധരൻ
ഇന്ത്യ-ശ്രീലങ്ക എൻ.സി.സി സൈക്ലിംഗ് പര്യവേക്ഷണം ‘മൈത്രി സേതു യാത്ര’ തുടങ്ങി
ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യന്റെ പ്രസാദം വീട്ടിലെത്തും; ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും കൈകോർക്കുന്നു
മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയ്ക്കെതിരെ ഒരു ഗോള്‍ വിജയത്തോടെ തോല്‍വി അറിയാതെ തുടര്‍ച്ചയായി 38 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സ്‌പെയിന്‍ ഇറ്റലിയുടെ ലോക റെക്കോര്‍ഡ് ആണ് മറികടന്നത്.

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ ഡിജിറ്റൽ കണ്ടൻ്റ് ക്രിയേറ്റർമാർക്കായി സംഘടിപ്പിക്കുന്ന ഭാരത് പർവ് പര്യടനം ആരംഭിച്ചു. ഗുജറാത്തിലെ കെവഡിയയിൽ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വൈവിധ്യവും അണിനിരക്കുന്ന ഭാരത് പർവ് 2026 നേരിൽ കാണാനാണ് പര്യടനം. പിഐബി അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ വി പളനിച്ചാമി ഐഐഎസിൻ്റെ നേതൃത്വത്തിലുള്ള പര്യടനത്തിൽ കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നുള്ള 10 ഡിജിറ്റൽ കണ്ടൻ്റ് ക്രിയേറ്റർമാർ ഉൾപ്പെടുന്നു.

സന്ദർശനത്തിൻ്റെ രണ്ടാം ദിനം (നവംബർ 11) സ്റ്റാച്യു ഓഫ് യൂണിറ്റി, ഫോറസ്റ്റ് പാർക്ക്, ഭാരത് പർവ് പവലിയൺ, നർമ്മദാ ആരതി, ലേസർ ഷോ, പ്രകാശ് പർവ് എന്നിവ സംഘം സന്ദർശിക്കും.

സന്ദർശനത്തിൻ്റെ മൂന്നാം ദിനം (നവംബർ 12) ജം​ഗിൾ സഫാരി, ആരോ​ഗ്യ വൻ, ബട്ടർഫ്ലൈ ​ഗാർഡൻ, സൂവോളജിക്കൽ പാർക്ക്, യൂണിറ്റി ​ഗ്ലോ ​ഗാർഡൻ എന്നിവ സംഘം വീക്ഷിക്കും.

‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന ആശയത്തിൽ ഊന്നിക്കൊണ്ട് കേന്ദ്ര ടൂറിസം മന്ത്രാലയവും ഗുജറാത്ത് ടൂറിസവും സംയുക്തമായി, വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സഹകരണത്തോടെയാണ് 2026 നവംബർ 1 മുതൽ 15 വരെ ഭാരത് പർവ് സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ തനത് പാരമ്പര്യങ്ങളും പരമ്പരാഗത കലകളും കൈത്തറി ഉല്പന്നങ്ങളും ദേശവ്യാപകമായി പരിചയപ്പെടുത്തുന്ന ഒരു വേദിയാണിത്.

നൂറിലധികം ‘ഒരു ജില്ല ഒരു ഉൽപ്പന്നം’ (ODOP) പദ്ധതിയിൽ ഉൾപ്പെട്ട ഉൽപ്പന്നങ്ങൾ, പരമ്പരാഗത കൈത്തറി വസ്തുക്കൾ, തനത് കലാരൂപങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളുടെ തനത് രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്നതിനായി പ്രത്യേക ഫുഡ് കോർട്ടും സ്റ്റുഡിയോ കിച്ചണും സജ്ജീകരിച്ചിട്ടുണ്ട്.

Back To Top
onwin