Flash Story
ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യന്റെ പ്രസാദം വീട്ടിലെത്തും; ‘സ്വാമി പ്രസാദം’ ബുക്കിംഗ് കൗണ്ടർ പ്രവർത്തനം ആരംഭിച്ചു
ഗ്ലോബൽ ബി2ബി തിരുവനന്തപുരം ചാപ്റ്ററിന്റെ ഗിന്നസ് വേൾഡ് റെക്കോർഡ് ദിനാഘോഷം സംഘടിപ്പിച്ചു; പി.കെ. കുമാറിനെ ആദരിച്ചു
ചാലക്കയം പമ്പ റോഡിന്റെ വേഗത്തിലുള്ള നവീകരണം വകുപ്പുകളുടെ മികച്ച ഏകോപനത്തിന്റെ തെളിവെന്ന്മ ന്ത്രി കെ മുരളീധരൻ
ഇന്ത്യ-ശ്രീലങ്ക എൻ.സി.സി സൈക്ലിംഗ് പര്യവേക്ഷണം ‘മൈത്രി സേതു യാത്ര’ തുടങ്ങി
ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യന്റെ പ്രസാദം വീട്ടിലെത്തും; ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും കൈകോർക്കുന്നു
മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയ്ക്കെതിരെ ഒരു ഗോള്‍ വിജയത്തോടെ തോല്‍വി അറിയാതെ തുടര്‍ച്ചയായി 38 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സ്‌പെയിന്‍ ഇറ്റലിയുടെ ലോക റെക്കോര്‍ഡ് ആണ് മറികടന്നത്.
ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും; യാത്രാരേഖകൾ ലഭിച്ചു; കുടുംബത്തെ സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ
ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ക്യാമ്പയിൻ 5.0: പെൻഷൻകാർക്ക് വീട്ടുപടിക്കൽ സേവനവുമായി ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്

തിരുവനന്തപുരം: ഗ്ലോബൽ ബി2ബി നെറ്റ്‌വർക്ക് തിരുവനന്തപുരം ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് ദിനാഘോഷം സംഘടിപ്പിച്ചു. നവംബർ 17ന് വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം ഹോട്ടൽ റൂബി അരീനയിൽ നടന്ന പരിപാടി ശ്രദ്ധേയമായി.

ചടങ്ങിൽ ശ്രീ. നമസ് ജോക്കി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ബി2ബി തിരുവനന്തപുരം എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. സനു സർദാർ, ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവായ ശ്രീ. പി.കെ. കുമാറിനെ മൊമെന്റോയും പൊന്നാടയും നൽകി ആദരിച്ചു.

സെക്രട്ടറി ശ്രീ. ജിഷ്ണുരാജ്, ട്രഷറർ ശ്രീമതി രാജശ്രീ, ശ്രീ. രാജേഷ്, ശ്രീ. ശരവണൻ, ശ്രീ. പ്രമോദ് കൃഷ്ണൻ, ശ്രീമതി പാർവതി എന്നിവരും മറ്റ് ബി2ബി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

ഗിന്നസ് റെക്കോർഡ് നേട്ടം

2019 സെപ്റ്റംബർ 3ന് കാര്യവട്ടം സ്പോർട്സ് ക്യാമ്പസിൽ നടന്ന പ്രത്യേക പ്രകടനത്തിലൂടെയാണ് ശ്രീ. പി.കെ. കുമാർ ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം കൈവരിച്ചത്. അദ്ദേഹത്തിന്റെ ഈ നേട്ടത്തെ അനുസ്മരിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.

filter: 0; fileterIntensity: 0.0; filterMask: 0; captureOrientation: 90;
module: photo;hw-remosaic: false;touch: (-1.0, -1.0);sceneMode: 32768;cct_value: 0;AI_Scene: (-1, -1);aec_lux: 0.0;aec_lux_index: 0;HdrStatus: auto;albedo: ;confidence: ;motionLevel: 0;weatherinfo: null;temperature: 31;

ചടങ്ങിന്റെ ഭാഗമായി ബ്രെയിൻ സൈക്കിൾ ചലഞ്ചും സംഘടിപ്പിച്ചു. നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. പത്ത് ഓളം പേർ ബ്രെയിൻ സൈക്കിൾ ചലഞ്ചിൽ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു.

ഗ്ലോബൽ ബി2ബി നെറ്റ്‌വർക്ക് തിരുവനന്തപുരം ചാപ്റ്ററാണ് പരിപാടി സംഘടിപ്പിച്ചത്.

Back To Top
onwin