Flash Story
ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യന്റെ പ്രസാദം വീട്ടിലെത്തും; ‘സ്വാമി പ്രസാദം’ ബുക്കിംഗ് കൗണ്ടർ പ്രവർത്തനം ആരംഭിച്ചു
ഗ്ലോബൽ ബി2ബി തിരുവനന്തപുരം ചാപ്റ്ററിന്റെ ഗിന്നസ് വേൾഡ് റെക്കോർഡ് ദിനാഘോഷം സംഘടിപ്പിച്ചു; പി.കെ. കുമാറിനെ ആദരിച്ചു
ചാലക്കയം പമ്പ റോഡിന്റെ വേഗത്തിലുള്ള നവീകരണം വകുപ്പുകളുടെ മികച്ച ഏകോപനത്തിന്റെ തെളിവെന്ന്മ ന്ത്രി കെ മുരളീധരൻ
ഇന്ത്യ-ശ്രീലങ്ക എൻ.സി.സി സൈക്ലിംഗ് പര്യവേക്ഷണം ‘മൈത്രി സേതു യാത്ര’ തുടങ്ങി
ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യന്റെ പ്രസാദം വീട്ടിലെത്തും; ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും കൈകോർക്കുന്നു
മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയ്ക്കെതിരെ ഒരു ഗോള്‍ വിജയത്തോടെ തോല്‍വി അറിയാതെ തുടര്‍ച്ചയായി 38 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സ്‌പെയിന്‍ ഇറ്റലിയുടെ ലോക റെക്കോര്‍ഡ് ആണ് മറികടന്നത്.
ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും; യാത്രാരേഖകൾ ലഭിച്ചു; കുടുംബത്തെ സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ
ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ക്യാമ്പയിൻ 5.0: പെൻഷൻകാർക്ക് വീട്ടുപടിക്കൽ സേവനവുമായി ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്

ഇന്ത്യ – ശ്രീലങ്ക ഉഭയകക്ഷി ബന്ധങ്ങളിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട്, കൊളംബോയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള എൻ.സി.സി സൈക്ലിംഗ് പര്യവേക്ഷണം ഇന്ന് കൊളംബോയിൽ തുടങ്ങി.

ശ്രീലങ്കൻ യുവജനകാര്യ-കായിക മന്ത്രി സുനിൽ കുമാര ഗമാഗെ, മൈത്രി സേതു യാത്രഫ്ലാഗ് ഓഫ് ചെയ്തു. എൻ.സി.സി ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ വിരേന്ദ്ര വാട്സ് ചടങ്ങിൽ പങ്കെടുത്തു.
നാഷണൽ കേഡറ്റ് കോർപ്സ് ഏറ്റെടു ക്കുന്ന ആദ്യ രാജ്യാ ന്തര സൈക്ലിംഗ് പര്യവേക്ഷണമാണിത്.

ആദ്യഘട്ടത്തിൽ കൊളംബോയിൽ നിന്ന് ജാഫ്ന വരെ കേഡറ്റുകൾ സൈക്കിൾ ചവിട്ടും. തുടർന്ന് ട്രിങ്കോ മാലിയിൽ നിന്ന് കടൽ മാർഗം കാരയ്ക്കലിൽ എത്തി യാത്ര തുടരും. ഏകദേശം 3,500 കിലോമീറ്റർ ദൂരമാണ് കേഡറ്റുകൾ സഞ്ചരിക്കുക.

2027 ജനുവരിയിൽ പ്രൈംമിനിസ്റ്റേഴ്സ്എൻ.സി.സി റാലിയിൽ ഇന്ത്യൻ പ്രധാനമന്ത്രി ന്യൂഡൽഹിയിൽ പര്യവേക്ഷണ സംഘത്തിന് സ്വീകരണം നൽകും.

ഇരു രാജ്യങ്ങളിലെയും കേഡറ്റുകൾ യാത്രയുടെ ഓരോ കിലോമീറ്ററിലും രണ്ട് രാജ്യങ്ങളുടെ സൗഹൃദമാണ് ഉയർത്തിപ്പിടിക്കുന്നതെന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്ത് സുനിൽ കുമാര ഗമാഗെ പറഞ്ഞു.

ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സന്തോഷ് ഝാ യും ചടങ്ങിൽ പങ്കെടുത്തു.

കേണൽ എം. അരുൺ കാർത്തിക് ആണ് സംയുക്ത സംഘത്തെ നയിക്കുന്നത്. ലെഫ്റ്റനന്റ് കമാൻഡർ രാഹുൽ ദാസ് സൈക്ലിംഗ് ടീമിനെ നയിക്കുന്നു. തിരുവനന്തപുരം ആസ്ഥാനമായുള്ളഎൻസിസി കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിൻ്റ ആഭിമുഖ്യത്തിലാണ് പരുവേക്ഷണം.

Back To Top
onwin