Flash Story
പുത്തൻ പ്രതീക്ഷയും അവസരവുംനൽകി ശിശുക്ഷേമ സമിതിയുടെതളിര് – വർണ്ണോത്സവത്തിന് തുടക്കം
നവംബർ ഒന്ന് മുതൽസപ്ലൈ‌കോയിൽവനിതാഉപഭോക്താക്കൾക്ക്ആനുകൂല്യം
അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

ഡോക്ടർമാറരുടെ സംഘടനയായ ‘ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ‘ കേരള ഘടകത്തിന്റെ വാർഷിക സമ്മേളനം ഏപ്രിൽ 26,27 തീയതികളിലായി തിരുവനന്തപുരം റെസിഡൻസി ടവർ ഹോട്ടലിൽ വച്ചു നടക്കുന്നു. 26 ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ഉദ്ഘടന ചടങ്ങിൽ സംസ്ഥാന ഘടകം പ്രസിഡന്റ്‌ ഡോ. സെൽവൻ പി അധ്യക്ഷത വഹിക്കും. ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആയ ഡോ. തോമസ് മാത്യു ഉദ്ഘാടനം നടത്തും. ഐ എ പി എം ആർ ദേശീയ പ്രസിഡന്റ്‌ ഡോ. മുരളീധരൻ പി സി, തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ മോറീസ്, ഡോ. സോനു മോഹൻ, ഡോ. സന്തോഷ്‌ കെ രാഘവൻ, ഡോ. ചിത്ര ജി, ഡോ. ജെ ഗീത കല്പന, ഡോ. പത്മകുമാർ ജി, എന്നിവർ പങ്കെടുക്കുന്നു. വീശിഷ്ട സേവനം പരിഗണിച്ചു ഡോ. അബ്ദുൽ ഗഫൂർ, ഡോ. കോശി ജേക്കബ് എന്നിവരെ ചടങ്ങിൽ ആദരിക്കുന്നു.

ഷോൾഡർ റീഹാബിലിറ്റേഷൻ എന്നാണ് സമ്മേളനത്തിന്റെ തീം. കേരളത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭരായ ഡോക്ടർമാർ ഷോൾഡർ ജോയിന്റിന്റെ നൂതനമായ ചികിത്സരീതികളെക്കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ചു ചർച്ച ചെയ്യും.

Back To Top