Flash Story
നവംബർ ഒന്ന് മുതൽസപ്ലൈ‌കോയിൽവനിതാഉപഭോക്താക്കൾക്ക്ആനുകൂല്യം
അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല

തിരുവനന്തപുരം : ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ കേരള ഘടകത്തിന്റെ വാർഷിക സമ്മേളനം ഏപ്രിൽ 26 27 തീയതികളിലായി തിരുവനന്തപുരം റസിഡൻസി ടവർ ഹോട്ടലിൽ വച്ച് നടക്കുന്നു.
26 തീയതി ഉച്ചയ്ക്ക് 12 മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങിന് സംസ്ഥാന ഘടകം പ്രസിഡൻറ് ഡോ. സെൽവൻ പി അധ്യക്ഷത വഹിച്ചു. തുടർന്ന് ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ, ഡോ. തോമസ് മാത്യു ഭദ്രദീപം തെളിയിച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഐ. എ. പി. എം. ആർ ദേശീയ പ്രസിഡൻറ് ഡോ. പി. സി. മുരളീധരൻ സോവനീർ പ്രകാശനം ചെയ്തു. തിരുവനന്തപുരം ഗവൺമെൻറ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ. മോറിസ് കോൺഫറൻസ് മാനുവൽ പ്രകാശനം ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പി.എം.ആർ വകുപ്പ് മേധാവി ഡോക്ടർ സന്തോഷ് കെ. രാഘവൻ സ്വാഗതം അരുളിയ ചടങ്ങിൽ ഐ. എ. പി. എം. ആർ കേരള ചാപ്റ്റർ സെക്രട്ടറി ഡോ. സോനു മോഹൻ, തമിഴ്നാട് ചാപ്റ്റർ പ്രസിഡൻറ് ഡോക്ടർ ജെ. ഗീത കൽപ്പന, ട്രിവാൻഡ്രം ഫിസിയാട്രിസ്റ്റ് ക്ലബ്ബ് പ്രസിഡൻറ് ഡോ. ചിത്ര ജി. എന്നിവർ ആശംസ അറിയിച്ചു.
വിശിഷ്ട സേവനം പരിഗണിച്ച് ഡോ. അബ്ദുൽ ഗഫൂർ, ഡോ. കോശി ജേക്കബ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ ഐ. എ. പി. എം. ആർ. കോൺ 2026-ന്റ്റെ രജിസ്ട്രേഷനും ബ്രോഷറും പ്രകാശനം ചെയ്തു. കേരള ചാപ്റ്റർ വൈസ് പ്രസിഡൻറ് ഡോ. പത്മകുമാർ ജി. യുടെ നന്ദി പ്രകാശനത്തോടെ കൂടി ഉദ്ഘാടന പരിപാടികൾ അവസാനിച്ചു.

25-4-25 വെള്ളിയാഴ്ച നടന്ന പ്രീ കോൺഫറൻസ് വർക്ക് ഷോപ്പിൽ അക്യൂട്ട് ഫേസ് ന്യൂറോ റീഹാബിലിറ്റേഷൻ കിംസ് ഹെൽത്ത് ആശുപത്രിയിലും, ഡയബറ്റിക് ഫുട്ട് റിഹാബിലിറ്റേഷൻ ഹോട്ടൽ റൂബി അറീനയിലും, അൾട്രാസൗണ്ട് ഗൈഡഡ് ഷോൾഡർ ഇന്റർവെൻഷൻ, അൾട്രാസൗണ്ട് ഗൈഡഡ് ബോടോക്സ് ഇഞ്ചക്ഷൻ ഫോർ സ്പാസ്റ്റിസിറ്റി എന്നീ വർക്ക് ഷോപ്പുകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് പി. എം. ആർ ഡിപ്പാർട്ട്മെന്റിലും വെച്ച് നടന്നു.

26-4-25 ശനിയാഴ്ച രാവിലെ എട്ടുമണിക്ക് തുടങ്ങിയ കോൺഫറൻസിൽ, ഡോ. ദിവ്യാ ദിലീപ്, ഡോ. പോൾ ജോയ്, ഡോ. ഡ്രിനി ജോൺ, ഡോ. അഞ്ചിത എ. എസ്സ്, ഡോക്ടർ ഹസ്ന അലി, ഡോ. റീബ മേരി മാണി, ഡോ. രവി ശങ്കരൻ, ഡോ. നിത ജെ, ഡോ. ഗ്രീഷ്മ എ. സി., ഡോ. ലക്ഷ്മി എസ് എസ് എന്നിവർ അവരുടെ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രൊഫസർമാരായ ഡോ. കെ. ശ്രീജിത്ത്, ഡോ. ടി. മനോജ്, ഡോ. സന്തോഷ് കെ. രാഘവൻ, ഡോ. എൻ. ജോർജ് ജോസഫ്, ഡോ. പി. രാമമൂർത്തി, ഡോ. റോയ് ആർ ചന്ദ്രൻ, ഡോ. സൂരജ് രാജഗോപാൽ, ഡോ. ജിമി ജോസ്, ഡോ. വിനു റോയ്, ഡോ. അജയ് കെ എസ്, ഡോ. രവി ശങ്കരൻ, തുടങ്ങിയവർ ഷോൾഡർ ജോയ്ന്റിന്റെ വിവിധ തരത്തിലുള്ള അസുഖങ്ങളെക്കുറിച്ച് ക്ലാസ്സ് എടുത്തു.

27-4-25 ഞായറാഴ്ച ഡോ. രംഗീല ഒ. ആർ., ഡോ. ആദർശ് ആർ, ഡോ. ഹെലന ജബീൻ, ഡോ. അമൃത വിശ്വനാഥ്, ഡോ. പവിത്ര, ഡോ. രേഖ, എന്നിവർ അവരുടെ പ്രബന്ധങ്ങൾ അവതരിപ്പിച്ച് ചർച്ച നടത്തും. തുടർന്ന് ഡോ. രമ്യ മാത്യു, ഡോ. പോൾ പി. ആൻറണി, ഡോ. നിതിൻ എ മേനോൻ, ഡോ. വിനീത വർഗീസ്, ഡോ. ഷെഹദാദ്, ഡോ. ജോർജ് സക്കറിയ, ഡോ. പി. സെൽവൻ, തുടങ്ങിയവർ ഷോൾഡർ ജോയ്ന്റിന്റെ നൂതനമായ ചികിത്സാ രീതികളെക്കുറിച്ചും ഡിസെബിലിറ്റി അസ്സസ്മെന്റിനെക്കുറിച്ചും ക്ലാസുകൾ എടുക്കും.

Back To Top