Flash Story
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ
വികസിത കേരളത്തിനായുള്ള ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് :-ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
കോർപ്പറേഷൻ്റെ കരട് വികസന രേഖ അവതരിപ്പിച്ച് മേയർ

തിരുവനന്തപുരം: പുലിപ്പല്ല് കൈവശംവെച്ചെന്ന കുറ്റത്തിന് റാപ്പര്‍ വേടനെതിരേ ധൃതിപ്പെട്ട് കേസെടുത്തതും അറസ്റ്റ് ചെയ്തതും എന്തിനായിരുന്നുവെന്നത് പരിശോധിക്കപ്പെടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വേടൻ്റെ കലാവാസനയെ പ്രോത്സാഹിപ്പിക്കണമെന്നും ആ ചെറുപ്പക്കാരനോട് സ്വീകരിക്കേണ്ട നിലപാട് ഇതല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

”വേടനെതിരേ ധൃതിപ്പെട്ട് കേസെടുത്തത് എന്തിനാണെന്ന് പരിശോധിക്കപ്പെടണം. ഞങ്ങള്‍ക്കതില്‍ യാതൊരു തര്‍ക്കവുമില്ല. വേടനെപ്പോലെയുള്ള പ്രശസ്തനായ ഒരു ഗായകന്‍, പ്രത്യേകരീതിയില്‍ കേരളത്തിലെ ജനങ്ങളെ മുഴുവന്‍ സ്വാധീനിച്ച ഒരു ചെറുപ്പക്കാരന്‍. ആ ചെറുപ്പക്കാരൻ്റെ കലാവാസനയെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അങ്ങനെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി കാര്യങ്ങള്‍ കൈകാര്യംചെയ്തുവരുമ്പോള്‍ ലഹരിയും അതുപോലെയുള്ള കാര്യങ്ങളും ശരിയല്ല കുട്ടികളെ എന്ന് അദ്ദേഹം തന്നെ പറയാറുണ്ട്. പരിപാടിയുടെ ഭാഗമായിട്ട് തന്നെ അങ്ങനെ പറയാറുണ്ട്. ഇപ്പോഴും പറഞ്ഞു. എനിക്ക് തെറ്റുപറ്റിയെന്ന് അദ്ദേഹം പറഞ്ഞു. അതാണ് യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ചെയ്ത ഏറ്റവും സവിശേഷമായ നിലപാട്.

ലഹരി ചെറിയ അളവ് മാത്രമാണുണ്ടായിരുന്നത്. എട്ട് ഒമ്പത് ആളും ഉണ്ടായിരുന്നു. എങ്കില്‍പ്പോലും അത് തെറ്റായിരുന്നു. ആ തെറ്റിന് കൃത്യമായ നിലപാട് സ്വീകരിക്കുന്നത് ശരി. അതിനപ്പുറം കടന്നുവന്ന നിലപാടുകളെ ഗൗരവപൂര്‍വം പരിശോധിക്കണം.

ആ ചെറുപ്പക്കാരനെ തെറ്റുതിരുത്തി ഈ സമൂഹത്തിന് മുന്നില്‍ ഏറ്റവും അംഗീകാരമുള്ള ഒരു ഗായകന്‍ എന്നരീതിയില്‍ കൊണ്ടുവരണം. വലിയരീതിയില്‍ ചെറുപ്പക്കാരെ ആകര്‍ഷിക്കുന്ന പരിപാടിയാണ്. ആ പരിപാടിയുമായി അദ്ദേഹത്തിന് മുന്നോട്ടുവരാന്‍ ഇനിയും സാധിക്കട്ടെ എന്നാണ് ആശംസിക്കാനുള്ളത്. മാത്രമല്ല, അദ്ദേഹം തെറ്റ് തിരുത്താനുള്ള വഴിയായി ഇതിനെ ഉപയോഗിക്കുകയുംചെയ്തു എന്നുള്ളത് വളരെ പ്രധാനപ്പെട്ടകാര്യമാണ്.

പിന്നെ പുലിയും പുലിനഖവും പല്ലുമെല്ലാം എനിക്കൊരാള്‍ തന്നതാണ്, അത് ഉപയോഗിച്ചു എന്ന് അദ്ദേഹം തന്നെ പറയുകയുണ്ടായി. ഉപയോഗിക്കുമ്പോള്‍ ഇത്രത്തോളം അപകടകരമാണ് എന്ന് അറിയില്ലായിരുന്നുവെന്ന് അദ്ദേഹം തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിൻ്റെ മേലെ ഇതുപോലെ വലിയരീതിയിലുള്ള കേസും മറ്റും വേണ്ടതുണ്ടോ എന്ന് കോടതി പറയുന്നതുപോലെ പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കട്ടെ.

കഞ്ചാവ് ഉപയോഗിച്ചെന്ന് അദ്ദേഹം തന്നെ പറഞ്ഞു. അതിന് കേസെടുത്തു. ജാമ്യംകിട്ടി. അപ്പോഴാണ് ഈ മാല കാണുന്നത്. മാല കണ്ടതിന് ശേഷം അതിനെ പുതിയ തലത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച നിലപാടാണ് യഥാര്‍ഥത്തില്‍ വിമര്‍ശനാത്മകമായ രീതിയില്‍ കണ്ടത്. അത് വിമര്‍ശിക്കേണ്ടത് തന്നെയാണ്”, എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Back To Top