Flash Story
മാധുരി എന്ന ആനക്കായി ഒരു പ്രദേശമാകെ പ്രക്ഷോഭത്തിൽ
എന്‍ജിനീയറിങ് കോളജിൻ്റെ ബസ്സിടിച്ച് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ.ജോര്‍ജ്ജ് മരിച്ചു
മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി.അബ്ദുറഹിമാന്‍
സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ വരുന്നു; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
അധിക ലഗേജിനെ ചൊല്ലി തർക്കം; ശ്രീനഗറിൽ സ്പൈസ് ജെറ്റ് ജീവനക്കാരെ മർദ്ദിച്ച് സൈനിക ഉദ്യോഗസ്ഥൻ
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് റോഡ് പരിപാലനം വിലയിരുത്തുന്നതിനായി ചേർന്ന യോഗം
ശ്രേഷ്ഠ കാതോലിക്ക ബാവ മുഖ്യമന്ത്രിയെ സന്ദർശിച്ചു
ഖരമാലിന്യ സംസ്കരണ പ്ലാൻ്റുകൾ അഞ്ച് മാസത്തിനകം : മന്ത്രി എംബി രാജേഷ്
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരു : പേവിഷബാധയേറ്റ് തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഏഴ് വയസുകാരി മരിച്ചു. കൊല്ലം കുന്നിക്കോട് സ്വദേശിയായ പെൺകുട്ടി മൂന്ന് ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു. അവസാന ഡോസ് വാക്സിൻ എടുക്കുന്നതിന് മുൻപാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മൂന്ന് കുട്ടികളാണ് മരിച്ചത്.
കൃത്യസമയത്ത് വാക്സിൻ മൂന്ന് ഡോസ് എടുത്തിരുന്നു. കഴിഞ്ഞ മാസം 8 ആം തീയതിയാണ് കൊല്ലത്ത് വീട്ടിന് മുന്നിൽ നിൽക്കുമ്പോഴാണ് കുട്ടിയ്ക്ക് തെരുവ് നായുടെ കടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വാക്സിനും ആരംഭിച്ചിരുന്നു. എസ് എ ടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. പിന്നാലെയാണ് ഇന്ന് പുലർച്ചെ മരണം സംഭവിച്ചത്.

കുട്ടിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവർ പ്രതിരോധ വാക്സിൻ എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു. കുട്ടിയെ കടിച്ച തെരുവ് നായ ചത്തു. വാക്സിൻ എടുത്താലും ഞരമ്പുകളിൽ കടിയേറ്റാൽ അപകട സാധ്യത കൂടുതലാണെന്ന് SAT സൂപ്രണ്ട് അറിയിച്ചു.

Back To Top