Flash Story
സർക്കാർ വൃദ്ധസദനത്തിൽ നിന്ന് പുതിയ ജീവിത പാതയിലേക്ക്
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ ജില്ലാ കളക്ടർ ഹോസ്പിറ്റൽ സന്ദർശിച്ചു
പത്തനംതിട്ട കോന്നിയിൽ പാറമട അപകടത്തിൽ ഒരാൾ മരിച്ചു :
ദേശീയ പണിമുടക്ക് യുഡി റ്റി എഫ് വിളമ്പര ജാഥ നടത്തി
ആദ്യകാല പ്രമുഖ ആകാശവാണി കലാകാരിയും ഗായികയും ചലച്ചിത്ര നടിയുമായിരുന്ന C. S. രാധാദേവി(94) അന്തരിച്ചു
കണ്ണൂരിൽ സി.പി.സന്തോഷ് കുമാറും വയനാട്ടിൽ ഇ.ജെ.ബാബുവും സിപിഐ ജില്ലാ സെക്രട്ടറിമാർ
നിപ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന ഒരു കുട്ടിക്ക് കൂടി പനി ബാധിച്ചു: കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ എത്തും
പൊതുജനാരോഗ്യം സംരക്ഷിക്കുക’; കോട്ടയത്ത് നിന്ന് തന്നെ പ്രതിരോധം ആരംഭിക്കാന്‍ എല്‍ഡിഎഫ്
ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ചികിത്സയിൽ :

കോഴിക്കോട് : ഷോർട്ട് സർക്യൂട്ട് ഉണ്ടായി പുക ഉയർന്നത് സൃഷ്ടിച്ച വിവാദം പൂർണമായും കെട്ടടങ്ങുന്നതിന് മുൻപാണ്, കോഴിക്കോട് മെഡിക്കൽ കോളജിലെ അതേ കെട്ടിടത്തിൽ തീ പിടുത്തമുണ്ടായത്. നേരത്തെ പൊട്ടിത്തെറിയുണ്ടായ ബ്ലോക്കിലെ ആറാം നിലയിലാണ് തീപിടിത്തം. ഇവിടെ ഓപ്പറേഷൻ സംവിധാനം ഒരുക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. അപകട സമയത്ത് മൂന്നും നാലു ബ്ലോക്കിൽ ഇരുപതോളം രോഗികളാണ് ഉണ്ടായിരുന്നത്.

പുക ഉയരുന്നത് കണ്ട് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നായിരുന്നു ചികിത്സയിൽ ഉണ്ടായിരുന്ന രോഗികളുടെ പ്രതികരണം. പുകയുടെ ഗന്ധം ഉണ്ടായെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞവർ ഉൾപ്പെടെ ആറാംനിലയിൽ ഉണ്ടായിരുന്നു. യൂറിൻ ബാ​ഗുൾപ്പടെ കൈയ്യിലെടുത്താണ് പല രോ​ഗികളും തീപിടുത്തത്തെ തുടർന്ന് ഓടിരക്ഷപ്പെട്ടതെന്നും ദൃക്‌സാക്ഷികൾ പറയുന്നു.

എന്നാൽ ബ്ലോക്കിൽ രോഗികളെ പ്രവേശിപ്പിച്ചിരുന്നോ എന്നതിൽ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്ക് വ്യക്തമായ വിശദീകരണമില്ല. തീപിടുത്തത്തിന് പിന്നാലെ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധവുമായെത്തി. സമഗ്ര പരിശോധനയ്ക്ക് ശേഷമേ രോഗികളെ ഈ ബ്ലോക്കിൽ പ്രവേശിപ്പിക്കാവൂ എന്ന് എം കെ രാഘവൻ എം പി ആവശ്യപ്പെട്ടു.നിലവിൽ ആശുപത്രിയിലെ തീ പൂർണമായും അണച്ചു.

Back To Top