Flash Story
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു
Naval Day Operation DemoOn 03rd December 2025At Shanghumukham Beach
രാഹുല്‍ ഈശ്വറും സന്ദീപ് വാര്യരുമടക്കമുള്ള അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു;
സഞ്ജു-രോഹന്‍ സഖ്യം നിറഞ്ഞാടി; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് ജയം
കേരളമടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് എസ്ഐആര്‍ സമയപരിധി നീട്ടി, ഫോം വിതരണം ഡിസംബര്‍ 11വരെ, കരട് പട്ടിക 16ന്
ദിത്വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ മൂന്ന് മരണം

അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ്‌ മധുവിന്റെ അമ്മ ഇനി മൂന്ന് ഹെക്ടർ ഭൂമിക്ക് ഉടമ. പാലക്കാട് നടന്ന സംസ്ഥാന പട്ടയ മേളയിൽറവന്യു മന്ത്രി കെ രാജൻ മധുവിന്റെ അമ്മ മല്ലിക്ക് പട്ടയ രേഖകൾ കൈമാറി. വനാവകാശ നിയമപ്രകാരം അട്ടപ്പാടി കടുകമണ്ണയിലെ മൂന്ന് ഹെക്ടറോളം സ്ഥലമാണ് മല്ലിക്ക് കൈമാറിയത്.

മന്ത്രി രാജൻ പ്യത്യേക താല്പര്യമെടുത്താണ് മധുവിന്റെ കുടുംബത്തിന് പട്ടയം ലഭ്യമാക്കിയത്. മധുവിന്റെ പൂർവ്വികർനൂറ്റാണ്ടുകൾക്ക് മുമ്പ് അട്ടപ്പാടിയിലേക്ക് കുടിയേറി പാർത്തവരാണ്. കൃഷി ചെയ്താണ് ആദിവാസികൾ ഇവിടെ ജീവിച്ച് പോന്നിരുന്നത്. ഈ പ്രദേശത്തുകാർക്ക് ആർക്കും പട്ടയം ഉണ്ടായിരുന്നില്ല.

പട്ടയം കിട്ടിയതിൽ സന്തോഷമുണ്ട്. ഒരുപാട് കാലത്തെ ആഗ്രഹമാണ് നടന്നിരിക്കുന്നത്. പട്ടയം ലഭിക്കാൻ മുൻകൈ എടുത്ത മന്ത്രിയടക്കം എല്ലാവരോടും മല്ലി നന്ദി അറിയിച്ചു. 2018 ഫെബ്രുവരിയിലാണ് മോഷണക്കുറ്റം ആരോപിച്ച് മധുവിനെ ചിലർ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊല്ലുന്നത്. കേസിൽ 15 പ്രതികളെ കോടതി 2023ൽ തടവ് ശിക്ഷ വിധിച്ചു.

പട്ടയവിതരണത്തിന്റെ സംസ്ഥാന തല ഉദ്‌ഘാടനം പാലക്കാട്‌ കോട്ടമൈതാനിയിൽ മുഖ്യമന്ത്രി നിർവ്വഹിച്ചു. എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്ന 2016മുതൽ ജനങ്ങൾക്ക്‌ നൽകിയ ഉറപ്പ്‌ ഓരോന്നായി പാലിക്കുകയാണ്‌ എന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ അഞ്ചുവർഷത്തിനകം 1,77,011 പട്ടയം വിതരണം ചെയ്‌തു. ഈ സർക്കാർ കഴിഞ്ഞ മൂന്നുവർഷം 1,80,887 പട്ടയങ്ങളും ഈ വർഷം ഇതുവരെ 43,058 പട്ടയങ്ങളും വിതരണംചെയ്‌തു. ഈ വർഷം ഒരു ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു

Back To Top