Flash Story
വനിതാനയം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കും; സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ പ്രത്യേക നിയമനിര്‍മ്മാണം: മുഖ്യമന്ത്രി വി ഡി സതീശന്‍
ഇന്ത്യൻ പാർലമെന്റിലെയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷരുടെ സമ്മേളനം തിരുവനന്തപുരത്ത് ലോക്സഭാ സ്പീക്കർ ഉദ്ഘാടനം ചെയ്യും
അമൃത എക്സ്പ്രസിൽ യാത്രക്കാരുടെ രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ചു: അസം സ്വദേശിയായ യുവാവ് പിടിയിൽ
മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ, ചരിത്രത്തിലാദ്യമായി സിനിമകൾക്ക് 24 മണിക്കൂർ പ്രദർശനം :
കെ – ടെറ്റ് ഇല്ലാത്തവരെ പിരിച്ചുവിടുമെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പിന്‍വലിച്ചു.
സംയുക്ത സൈനിക അഭ്യാസം ‘ഓസ്ട്രാഹിന്ദ് 2026’ സമാപിച്ചു
ഗ്യാനേഷ് കുമാറിന് ശക്തമായ സന്ദേശം നല്‍കിയെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ഇത്തവണ ഐഎഫ്എഫ്കെയ്ക്ക് കൂടുതല്‍ പ്രദര്‍ശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്
EPFO-യുടെ 74-ാമത് സ്ഥാപകദിനാഘോഷം നാളെ ന്യൂഡൽഹിയിൽ നടക്കും


ലക്‌നൗ: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ഛത്തീസ്ഗഢിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് ജയം. ലക്‌നൗവില്‍ 121 റണ്‍സ് വിജയലക്ഷ്യം കേരളം 10.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സഞ്ജു സാംസണ്‍ (15 പന്തില്‍ 43), രോഹന്‍ കുന്നുമ്മല്‍ (17 പന്തില്‍ 33) എന്നിവര്‍ നല്‍കിയ തുടക്കമാണ് കേരളത്തെ അനായാസ വിജയത്തിലേക്ക് നയിച്ചത്. സല്‍മാന്‍ നിസാര്‍ (16), വിഷ്ണു വിനോദ് (22) പുറത്താവാതെ നിന്നു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഛത്തീസ്ഗഢ് 19.5 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. അമന്‍ദീപ് ഖാരെ (41), സഞ്ജിത് ദേശായ് (35) എന്നിവര്‍ മാത്രമാണ് ഛത്തീസ്ഗഡ് നിരയില്‍ തിളങ്ങിയത്. കേരളത്തിന് വേണ്ടി കെ എം ആസിഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അങ്കിത് ശര്‍മ, വിഗ്നേഷ് പുത്തൂര്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളം ഓപ്പണിംഗ് വിക്കറ്റില്‍ 72 റണ്‍സ് ചേര്‍ത്തു. അഞ്ചാം ഓവറില്‍ മാത്രമാണ് ഛത്തീസ്ഗഡിന് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചു. സഞ്ജുവിനെ രവി കിരണ്‍ പുറത്താത്തുകയായിരുന്നു. അഞ്ച് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ഇതിനിടെ സഞ്ജു നല്‍കിയ ഒരു അനായാസ ക്യാച്ച് ഛത്തീസ്ഗഡ് ഫീല്‍ഡര്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. തൊട്ടടുത്ത ഓവറില്‍ രോഹനും മടങ്ങി. 17 പന്തുകള്‍ നേരിട്ട രോഹന്‍ രണ്ട് സിക്‌സും മൂന്ന് ഫോറും നേടി. രോഹന്‍ പുറത്തായെങ്കിലും വിഷ്ണു – സല്‍മാന്‍ സഖ്യം കേരളത്തിനെ വിജയത്തിലേക്ക് നയിച്ചു. മൂന്ന് മത്സരങ്ങളില്‍ കേരളത്തിന്റെ രണ്ടാം ജയമാണിത്.

ഛത്തീസ്ഗഢ് നിരയില്‍ അമന്‍ദീപ്, സഞ്ജീത് എന്നിവര്‍ക്ക് പുറമെ ശശാങ്ക് ചന്ദ്രകര്‍ (17) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ആയുഷ് പാണ്ഡെ (0), ശശാങ്ക് (0), അജയ് മണ്ഡല്‍ (1), പ്രതീക് യാദവ് (4), ആനന്ദ് റാവു (3), ശുഭം അഗര്‍വാള്‍ (6), രവി കിരണ്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സൗരഭ് മജുംദാര്‍ (3) പുറത്താവാതെ നിന്നു.

Back To Top
onwin