Flash Story
പുത്തൻ പ്രതീക്ഷയും അവസരവുംനൽകി ശിശുക്ഷേമ സമിതിയുടെതളിര് – വർണ്ണോത്സവത്തിന് തുടക്കം
നവംബർ ഒന്ന് മുതൽസപ്ലൈ‌കോയിൽവനിതാഉപഭോക്താക്കൾക്ക്ആനുകൂല്യം
അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

ഈ വര്‍ഷം സംസ്ഥാനത്ത് ഒരു ലക്ഷം പട്ടയം കൂടി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പട്ടയവിതരണത്തിന്റെസംസ്ഥാന ഉദ്‌ഘാടനം പാലക്കാട്‌ കോട്ടമൈതാനിയിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്ന 2016മുതൽ ജനങ്ങൾക്ക്‌ നൽകിയ ഉറപ്പ്‌ ഓരോന്നായി പാലിക്കുകയാണ്‌. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ അഞ്ചുവർഷത്തിനകം 1,77,011 പട്ടയം വിതരണം ചെയ്‌തു. ഈ സർക്കാർ കഴിഞ്ഞ മൂന്നുവർഷം 1,80,887 പട്ടയങ്ങളും ഈ വർഷം ഇതുവരെ 43,058 പട്ടയങ്ങളും വിതരണംചെയ്‌തു.

നാലുലക്ഷത്തിലധികം ആളുകൾ ഇപ്പോൾ ഭൂമിയുടെ അവകാശികളാണ്‌. ഒരുവർഷത്തിനകം ഒരുലക്ഷം പട്ടയംകൂടി വിതരണം ചെയ്‌ത്‌ അഞ്ചുലക്ഷംപേരെ ഭൂമിയുടെ അവകാശികളാക്കും. ആദിവാസി ഭൂമി പ്രശ്‌നം പരിഹരിക്കും. എല്ലാവർക്കും ഭൂമിയും വീടും എന്നതാണ്‌ സർക്കാർ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്ക്‌ ചുവടുവയ്‌ക്കുകയാണ്‌ കേരളം. നാലര ലക്ഷത്തിനകം ആളുകൾക്ക്‌ ഇതുവരെ വീടുകൾ നൽകി. ഏതാനും ദിവസങ്ങൾക്കകം ഇത്‌ അഞ്ചുലക്ഷമാകും. ക്ഷേമ, വികസന പ്രവർത്തനങ്ങൾ തുടരും. നവംബറോടെ അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും.

ദാരിദ്ര്യവും വിലക്കയറ്റവും ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ്‌ കേരളമെന്ന്‌ കേന്ദ്രംതന്നെ സക്ഷ്യപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷതവഹിച്ചു. ഈ സർക്കാർ കാലാവധി തികയ്‌ക്കുമ്പോൾ പ്രകടനപത്രികയിലെ എല്ലാ വാഗ്‌ദാനവും പൂർത്തിയാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ്‌ പ്രകടനപത്രികയിൽ പറഞ്ഞ വളരെക്കുറച്ച്‌ എണ്ണം മാത്രമാണ്‌ ശേഷിക്കുന്നത്‌. ഇവ ഉടൻ പൂർത്തിയാക്കും. പാലക്കാട്ട്‌ തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലാ ഉദ്യോഗസ്ഥരുടെ മേഖലാ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ സേവനങ്ങളും ക്ഷേമ നടപടികളും വളരെവേഗം ജനങ്ങൾക്ക്‌ അനുഭവിക്കാനാകണം. അവരോട്‌ മറുപടി പറയാൻ ബാധ്യസ്ഥരാണ് സർക്കാർ സംവിധാനം എന്ന പൊതുബോധം രൂപപ്പെടുത്താനായി. ഓരോ വർഷവും പ്രോഗ്രസ്‌ റിപ്പോർട്ട്‌ ജനങ്ങൾക്കുമുന്നിൽവച്ചു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമാണ്‌ ഇങ്ങനെയൊരു കാര്യം. സർക്കാരിന്റെ ഏഴ്‌ പ്രധാന കർമപദ്ധതികളിൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഗൗരവമായി കാണുന്നു. വികസനവും ക്ഷേമ പദ്ധതികളും അർഹരിലേക്ക്‌ എത്തുന്നുവെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

Back To Top