Flash Story
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും
ചക്രവാതചുഴി ; അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദ സാധ്യത,
ഹിജാബ് വിവാദത്തില്‍ കോണ്‍ഗ്രസിനും, ലീഗിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കന്തപുരം വിഭാഗം നേതാവ്
RSS തിട്ടൂരത്തിന് വഴങ്ങരുത്,നയം ബലികഴിപ്പിച്ച് ഒപ്പുവെക്കരുത്; പിഎം ശ്രീ പദ്ധതിയിൽ വിയോജിപ്പുമായി സിപിഐ
മത്സ്യബന്ധനം ആധുനിക രീതികളിലേക്ക് മാറണം: മന്ത്രി സജി ചെറിയാൻ :
രാഷ്‌ട്രപതി നാലുദിവസം കേരളത്തിൽ
ഹിജാബ് വിവാദം; പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു
കളിക്കളം 2025ൽ മെഡൽ നേട്ടവുമായി സഹോദരങ്ങൾ
പ്രകൃതികൃഷി രീതിയിൽ കൃഷിയിറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് സംസ്ഥാനതല ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് നിർവഹിച്ചു.

അറബിക്കടലിൽ അപകടത്തിൽപ്പെട്ടത് വിഴിഞ്ഞം തുറമുഖത്ത് നിന്ന് പോയ കപ്പൽ. കടലിൽ വെച്ച് കപ്പൽ പകുതിയോളം ചരിഞ്ഞാണ് അപകടം സംഭവിച്ചത്. കടലിൽ കാർഗോ വീണതോടെ തീരാദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കൊച്ചിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ പകുതി ചരിഞ്ഞത്. MSC Elsa 3 കപ്പലാണ് അറബിക്കടലിൽ വെച്ച് 28 ഡിഗ്രി ചരിഞ്ഞത്. 24 ജീവനക്കാരിൽ 9 പേർ രക്ഷാ ചങ്ങാടങ്ങളിൽ പുറത്തുകടന്നു. 15 പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു.

കപ്പൽ പൂർണ്ണമായും ചരിഞ്ഞാൽ അപകടസ്ഥിതിയിലാകുമെന്ന് നേവി അറിയിച്ചു. ദക്ഷിണ മേഖല ലേബൽ ആസ്ഥാനമാണ് രക്ഷാപ്രവർത്തനം നിരീക്ഷിക്കുന്നത്.

കോസ്റ്റുകാർഡിൻ്റെ കൊച്ചി ആസ്ഥാനത്തു നിന്നും നിരീക്ഷണം നടത്തുന്നുണ്ട്. മറൈൻ ഗ്യാസ് ഓയിലാണ് കടലിൽ വീണതെന്നാണ് സൂചന: ഗ്യാസ് ഓയിലിൽ സൾഫറിൻ്റെ സാന്നിധ്യം.

കപ്പൽ പൂർണമായി മറിയാൻ സാധ്യതയുള്ളതിനാൽ ജീവനക്കാരെ രക്ഷിക്കുന്നതിനാണ് കോസ്റ്റ്ഗാർഡും നേവിയും പ്രാധാന്യം നൽകുന്നത്. 9 കണ്ടെയ്നറുകളാണ് കടലിൽ വീണത്.. ആളപായം ഇല്ലെന്നാണ് പ്രാഥമിക വിവരം. കൊച്ചിൻ പോർട്ടിന്റെ സഹായം ആവശ്യമെങ്കിൽ തേടും. കടലിൽ വീണ കാർഗോ വടക്കൻ തീരത്ത് അടിയാൻ സാധ്യതയുണ്ട്.

<

Back To Top