Flash Story
മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയെ കാണാതായ സംഭവം, തിരച്ചിൽ ഊർജിതം; ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും തുടങ്ങി: മന്ത്രി ഷിബു ബേബിജോണ്‍
അഗ്രി-ഫുഡ് ചെറുകിട സൂക്ഷ്മ സംരംഭങ്ങളെ ശക്തിപ്പെടുത്താന്‍ ‘സ്മാര്‍ട്ട്’ പദ്ധതിയുമായി കേര; ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
വ്യാജ ലോൺ ആപ്പ്, മ്യൂൾ അക്കൗണ്ട് തട്ടിപ്പുകൾക്കെതിരെ ജാ​ഗ്രത പാലിക്കണം: സംസ്ഥാനതല ബാങ്കേഴ്സ് സമിതി
ബിജെപി കൗൺസിലറുടെ അയോഗ്യത ഒഴിവാക്കാൻ യുഡിഎഫ് – ബിജെപി – സർക്കാർ അവിഹിത സഖ്യം: ഉദ്യോഗസ്ഥയെ ബലിയാടാക്കി തടിയൂരാൻ നീക്കം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ്പ് അഭിയാന്’ തുടക്കംകുറിച്ചു.
CAPTCHA പരിശോധനയുടെ പേരില്‍ വിവിധ വെബ്സൈറ്റുകളിലൂടെ നടക്കുന്ന സൈബര്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: കേരള പോലീസ്
മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹം: കെ.ജി.ഒ.എ
വട്ടിയൂർക്കാവ് മണ്ഡലത്തിൽ പ്രിയദർശിനി ബസുകൾ മന്ത്രി കെ.മുരളീധരൻ ഫ്‌ളാഗ് ഓഫ് ചെയ്തു
LPST സമരം പിൻവലിക്കണം മന്ത്രി എൻ ഷംസുദ്ദീൻ


കോഴിക്കോട്: എൽഡിഎഫ് സർക്കാരിന്റെ സ്വപ്നപദ്ധതിയായ വയനാട് തുരങ്കപാത യാഥാർഥ്യത്തിലേക്ക്. നിർമാണത്തിന്റെ ആദ്യഘട്ടമായ പാറതുരക്കലിന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച് ഓൺ ചെയ്ത് ഉദ്‌ഘാടനം നിർവഹിച്ചു. ഒന്നാം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയാണ് ഇപ്പൊ സാഫല്യത്തിലേക്കെത്തുന്നത്.

ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ വയനാടൻ ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. കൊങ്കൺ റെയിൽവേ കോർപ്പറേഷന്റെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.

കിഫ്ബിയിൽ നിന്ന് 2134.50 കോടി രൂപ ചെലവഴിച്ചാണ് സർക്കാരിന്റെ ഈ സ്വപ്ന പദ്ധതി നടപ്പിലാക്കുന്നത്. ഏകദേശം 8.7 കിലോമീറ്റർ നീളമുള്ള തുരങ്കപാത പൂർത്തിയാകുന്നതോടെ കോഴിക്കോട് – വയനാട് യാത്രാസമയം പകുതിയായി കുറയും. ആനക്കാംപൊയിൽ മുതൽ മേപ്പാടി വരെ ഏകദേശം 8.7 കിലോമീറ്റർ ആണ് തുരങ്കപാതയുടെ ദൂരം.

2000 കോടിയിലധികം രൂപയാണ് ചെലവ്. പരിസ്ഥിതി സൗഹൃദമായ രീതിയിൽ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തുരങ്കം നിർമ്മിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ നേരത്തെ തന്നെ പൂർത്തിയായിരുന്നു.

പാറ പൊട്ടിക്കൽ കൂടി ആരംഭിക്കുന്നതോടെ പദ്ധതി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മലബാർ മേഖലയുടെ വിനോദസഞ്ചാര-വാണിജ്യ മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന് ഈ പാത വഴിതുറക്കും.

Back To Top
onwin