Flash Story
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ

കൊല്ലത്ത് തീരത്തടിഞ്ഞ കെണ്ടയ്‌നർ നീക്കം ചെയ്യുന്നതിനിടയിൽ തീപിടുത്തം. അറബിക്കടലിൽ മുങ്ങിയ കപ്പലിൽ നിന്നും തീരത്തടിഞ്ഞ കണ്ടെയ്‌നർ മുറിച്ചു മാറ്റുന്നതിനിടയിലാണ് തീപിടുത്തമുണ്ടായത്. കൊല്ലം ശക്തികുളങ്ങരയിലാണ് തീപിടുത്തമുണ്ടായത്, കണ്ടെയ്‌നറിലെ തെർമോകോൾ കവചത്തിനാണ് തീ പിടിച്ചത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ നിന്ത്രണവിധേയമാക്കി.

ഏകദേശം എട്ട് കണ്ടെയ്‌നറുകളാണ് ഇവിടെ ഉണ്ടായിരുന്നത്. കാർ മാത്രം പോകുന്ന ചെറിയ വഴിയിലൂടെ കണ്ടെയ്ന‌ർ കൊണ്ടുപോകുന്നതിന് തടസമുള്ളതിനാലാണ് മുറിച്ചുമാറ്റി കൊല്ലം പോർട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചത്. തീപിടിത്തമുണ്ടായ ഉടൻ തന്നെ കറുത്ത നിറത്തിലുള്ള ശക്തമായ പുകയാണ് പ്രദേശത്ത് പരന്നു. ജനവാസ മേഖലയായതിനാൽ എല്ലാവരിലും ആശങ്ക ഉയർന്നിരുന്നു. തീ അണച്ചുവെങ്കിലും പുക ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല.

Back To Top
onwin