Flash Story
ദിശ – ഹയർ സ്റ്റഡീസ് എക്സ്പോ
വീരചരമം പ്രാപിച്ച പോലീസുദ്യോഗസ്ഥര്‍ക്കു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും
ചക്രവാതചുഴി ; അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദ സാധ്യത,
ഹിജാബ് വിവാദത്തില്‍ കോണ്‍ഗ്രസിനും, ലീഗിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കന്തപുരം വിഭാഗം നേതാവ്
RSS തിട്ടൂരത്തിന് വഴങ്ങരുത്,നയം ബലികഴിപ്പിച്ച് ഒപ്പുവെക്കരുത്; പിഎം ശ്രീ പദ്ധതിയിൽ വിയോജിപ്പുമായി സിപിഐ
മത്സ്യബന്ധനം ആധുനിക രീതികളിലേക്ക് മാറണം: മന്ത്രി സജി ചെറിയാൻ :
രാഷ്‌ട്രപതി നാലുദിവസം കേരളത്തിൽ
ഹിജാബ് വിവാദം; പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു

ന്യൂഡൽഹി: പാകിസ്ഥാനിലെ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഉന്നത കമാൻഡറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗസ്‌വ-ഇ-ഹിന്ദ് സിദ്ധാന്തത്തിൻ്റെ വക്താവായ മൗലാന അബ്ദുൾ അസീസ് എസ്സാറിനെയാണ് ജൂൺ 2ന് പാകിസ്ഥാനിലെ ബഹവൽപൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബഹാവൽപൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തെ മർകസിലാണ് അദ്ദേഹത്തിൻ്റെ സംസ്കാരം നടന്നത്.

ഓപ്പറേഷൻ സിന്ദൂരിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച സ്ഥലങ്ങളിലൊന്നായിരുന്നു ബഹാവൽപൂർ. 2019 ലെ പുൽവാമ ആക്രമണം ഉൾപ്പെടെ ഇന്ത്യയിൽ ഒരു ഡസനിലധികം പ്രധാന ഭീകരാക്രമണങ്ങളുടെ ആസൂത്രണം നട‌ന്നതിവിടെയാണ്.

ടെലിഗ്രാമിൽ ജെയ്ഷെ പ്രചരിപ്പിച്ച സന്ദേശങ്ങളിൽ അബ്ദുൾ അസീസ് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്ന് പറയുന്നതെങ്കിലും പാകിസ്ഥാൻ പൊലീസിൽ
പറയുന്നതെങ്കിലും പാകിസ്ഥാൻ പൊലീസിൽ നിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ അഷ്‌റഫ്‌വാല നിവാസിയായ മൗലാന അബ്ദുൾ അസീസ് എസാർ ഇന്ത്യയെ കഷണങ്ങളാക്കുമെന്ന് പതിവായി ഭീഷണിപ്പെടുത്തുകയും ‘കാഫിറുകളെ’തുടച്ചുനീക്കുമെന്ന് പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം ഒരു റാലിയിൽ, ഇന്ത്യയിൽ നിന്ന് കശ്മീർ പിടിച്ചെടുക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. ഇന്ത്യ സോവിയറ്റ് യൂണിയൻ്റെ വിധി നേരിടേണ്ടിവരുമെന്നായിരുന്നു ഭീഷണി.

Back To Top