Flash Story
പുത്തൻ പ്രതീക്ഷയും അവസരവുംനൽകി ശിശുക്ഷേമ സമിതിയുടെതളിര് – വർണ്ണോത്സവത്തിന് തുടക്കം
നവംബർ ഒന്ന് മുതൽസപ്ലൈ‌കോയിൽവനിതാഉപഭോക്താക്കൾക്ക്ആനുകൂല്യം
അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: ഭാരത് മാതാവിൻ്റെ ചിത്രത്തെ ചൊല്ലി വിവാദം. തുടർന്ന് രാജ് ഭവനിലെ പരിപാടി കൃഷി മന്ത്രി പി പ്രസാദ് ഉപേക്ഷിച്ചു. ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവർണ്ണർ അതിന് തയ്യാറായില്ല. തുടർന്നാണ് കൃഷി മന്ത്രി പരിസ്ഥിതി ദിന പരിപാടി ഉപേക്ഷിച്ചത്. പരിപാടി പിന്നീട് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ വച്ച് കൃഷി മന്ത്രി മുൻകൈ എടുത്ത് നടത്തി.

ആർഎസ്എസ് പരിപാടിയിലെ ചിത്രം പോലെ തോന്നിപ്പിക്കുന്ന ഒന്നായിരുന്നു രാജ്ഭവനിലെ വേദിയിലുണ്ടായിരുന്നത്. നേരത്തെ ഗുരുമൂർത്തി സംസാരിച്ചതും ഇതേ ചിത്രം ഉള്ള വേദിയിലാണ്. മെയിൻ ഹാളിലെ വേദിയിലാണ് ഭാരത് മാതാവിൻ്റെ ചിത്രം വച്ചിരുന്നത്. ഇന്നലെ വൈകിട്ട് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ വേദി സന്ദർശിക്കാൻ എത്തിയിരുന്നു. ഇന്ന് രാവിലെ 9 മണിക്കാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ഇത് കാരണം കാബിനറ്റ് 11 മണിയിലേക്ക് മാറ്റിയിരുന്നു. രാവിലെ കൃഷി വകുപ്പിൽ നിന്ന് പരിപാടി റദ്ദാക്കികൊണ്ടുള്ള വിവരം രാജ്ഭവനെ അറിയിക്കുകയായിരുന്നു. പരിപാടി ദർബാർ ഹാളിലേക്ക് മാറ്റുകയും ചെയ്തു.

സാധാരണഗതിയില്‍ നമ്മള്‍ ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രമല്ല അവിടെ ഉണ്ടായിരുന്നത്. ആര്‍എസ്എസ് ഉപയോഗിക്കുന്ന ചിത്രമാണ് ഗവര്‍ണറുടെ ഓഫീസ് തന്നെ അയച്ചുതന്നത്. ഭരണഘടനാപരമായി ശരിയായ കാര്യമല്ല അതെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.

ഭാരതാംബയുടെ ചിത്രം മാറ്റാന്‍ ബുദ്ധിമുട്ടാണെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഭരണഘടനാവിരുദ്ധമായ കാര്യമാണിത്. എല്ലാവരെയും ഒരുപോലെ കാണണമെന്ന് പറയുന്നിടത്ത് മത, രാഷ്ട്രീയ ചിഹ്നനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ഭരണഘടനാ ഉത്തരവാദിത്വം നിറവേറ്റേണ്ടയാളാണ് ഗവര്‍ണര്‍.

രാജ്ഭവനിൽ ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തിയുടെ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള പ്രഭാഷണം നടത്തിയതിനെതിനെയും അദ്ദേഹം വിമർശിച്ചു.

Back To Top