Flash Story
ഇന്ന് തൃകാർത്തിക
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ പരാതി നൽകിയ യുവതിയുടെ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചു;മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
ഡിസംബർ 4 നാവികസേന ദിനം :
ബ്ലൂ  എക്കോണമിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ  നാവികസേനയുടെ പങ്ക് നിർണായകം: രാഷ്ട്രപതി.
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു
Naval Day Operation DemoOn 03rd December 2025At Shanghumukham Beach

ജപ്പാനിലെ ബാബ വാംഗ എന്ന് വിളിക്കപ്പെടുന്ന മനഃശാസ്ത്രജ്ഞ 2030ൽ കോവിഡ് 19 പോലുള്ള അതിമാരകമായ പകർച്ചവ്യാധി ലോകത്തെ കീഴടക്കുമെന്ന പ്രവചനം നടത്തിയിരിക്കുകയാണ്. ഒരു കോമിക് ആർട്ടിസ്റ്റായ ഒറിയോ തത്സുകിയാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. ഒറിയോ ചില്ലറക്കാരിയല്ല. മുമ്പ് നടത്തിയ മിക്ക പ്രവചനങ്ങളും കിറു കൃത്യമായിരുന്നു.

ഫ്രെഡി മെർക്കുറി, രാജകുമാരി ഡയാന എന്നിവരുടെ മരണങ്ങളും 2011 ലെ കോബെ ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങളും കോവിഡ് -19 പാൻഡെമിക് പോലുള്ള ആരോഗ്യ മുന്നറിയിപ്പുകളും ഒറിയോ തത്സുകി മുൻകൂട്ടി പ്രവചിച്ചിരുന്നു. പ്രശസ്ത ബൾഗേറിയൻ മിസ്റ്റിക്ക് ആയ ബാബ വാംഗയുമായി അവരെ താരതമ്യം ചെയ്യുന്നവർ ഏറെയാണ്. ബാബ വാംഗയുടെ യഥാർത്ഥ പേര് വാംഗേലിയ പാണ്ഡേവ ഗുഷ്ടെറോവ എന്നാണ്. 1996 ൽ 84ാം വയസ്സിൽ അന്തരിച്ചു. തൻ്റെ ദിവ്യദൃഷ്ടിയിലൂടെ നടത്തിയ പ്രവചനങ്ങളിലൂടെ പ്രശസ്തയായി.പന്ത്രണ്ടാം വയസ്സിൽ ഒരു കൊടുങ്കാറ്റിൽ കാഴ്ച നഷ്ടപ്പെട്ട ബാബ വാംഗ തൻ്റെ ഉൾക്കാഴ്ചകളിലൂടെ പ്രശസ്തയായി. അവരുടെ പ്രവചനങ്ങളിൽ 85% വരെ ശരിയാണെന്നു വിശ്വസിക്കപ്പെടുന്നു.

അഞ്ച് വർഷം മുമ്പ് ലോകത്തെ ബാധിച്ചതിന് സമാനമായ മറ്റൊരു മാരകമായ വൈറസ് 2030-ൽ ഉണ്ടാകുമെന്ന് ഒറിയോ തത്സുകി ഇപ്പോൾ പ്രവചിക്കുന്നു. 1999-ൽ പ്രസിദ്ധീകരിച്ച ‘ദി ഫ്യൂച്ചർ ആസ് ഐ സീ ഇറ്റ്’ എന്ന തൻ്റെ പുസ്തകത്തിൽ “ഒരു അജ്ഞാത വൈറസ് 2020-ൽ പടരുമെന്നും, ഏപ്രിലോടെ അതിൻ്റെ ഉച്ചസ്ഥായിയിലെത്തിയ ശേഷം അപ്രത്യക്ഷമാവുമെന്നും,വീണ്ടും 10 വർഷത്തിനുശേഷം പ്രത്യക്ഷപ്പെടുമെന്നും,” അവർ എഴുതിയിട്ടുണ്ട് . ഈ ഭയാനകമായ വൈറസ് “വലിയ നാശം” വിതക്കുമെന്ന് അവർ പറയുന്നു. ലോകത്തിൻ്റെ പലയിടങ്ങളിലും കോവിഡിൻ്റെ പുതിയ വകഭേദങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ഒറിയോയുടെ പ്രവചനങ്ങളെ ഭയത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.

Back To Top