

KERALA PRIVATE MEDICAL TECHNICIANS ASSOCIATION
Reg. No. 10/25/1991
STATE COMMITTEE
Cherupushpam Building.
Olarikkara, Thrissur-680 012
E-mail: kpmtakerala@gmail.com
തിരുവനന്തപുരം: കേരളത്തിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന പാരാമെഡിക്കൽ ടെക്നീഷ്യൻമാരുടെ ഏക സംഘടനയായ കേരള പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷൻ (കെ പി എം ടി എ) 15 മത് സംസ്ഥാന സമ്മേളനം ജൂൺ 14,15 തിയ്യതികളിൽ തിരുവനന്തപുരം ഗിരിദീപം കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 2500 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. 14 ന് രാവിലെ 9 മണിക്ക് ഗിരിദീപം കൺവെൻഷൻ സെൻ്ററിലെ രാജീവ്കുമാർ നഗറിൽ സംസ്ഥാന പ്രസിഡൻ്റ് കെ ബാബു പതാക ഉയർത്തുന്നത്തോടെ രണ്ടു ദിവസത്തെ സമ്മേളന നടപടികൾക്ക് തുടക്കമാകും. 10. 30 ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻ്റ് കെ ബാബു അധ്യക്ഷത വഹിക്കും. മെഡിക്കൽ എക്സ്പോ ആന്റണി രാജു എം എൽ എ ഉദ്ഘാടനം ചെയ്യും. സമ്മേളന സുവനീർ വി കെ പ്രശാന്ത് എം എൽ എ പ്രകാശനം ചെയ്യും. സമ്മേളനലോഗോ ഉപഹാരസമർപ്പണം കെ ആൻസലൻ എം എൽ എ നിർവഹിക്കും. രണ്ടു വർഷം നീണ്ടുനിൽക്കുന്ന തുടർവിദ്യാഭ്യാസ പരിപാടിയുടെ ഉദ്ഘാടനം ഒ എസ് അംബിക എം എൽ എ നിർവഹിക്കും. മെഡിക്കൽ എക്സ്പോ ഉപഹാരസമർപ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഡി സുരേഷ്‌കുമാർ നിർവഹിക്കും. തുടർവിദ്യാഭ്യാസ പരിപാടിയുടെ സിലബസ് പ്രകാശനം ഐ എം എ മുൻ ദേശീയ പ്രസിഡന്റ് ഡോ ആർ വി അശോകൻ നിർവഹിക്കും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഗ്രാന്റ്റ് മാസ്റ്റർ ജി എസ് പ്രദീപ് ഉദ്ഘാടനം ചെയ്യും. ശേഷം ജയചന്ദ്രൻ കടമ്പനാട് അവതരിപ്പിക്കുന്ന മൺപ്പാട്ട് അവതരണം നടക്കും.. 15 ന് രാവിലെ 9 മണിക്ക് നടക്കുന്ന ഡയഗ്നോ ക്വിസ്സ് ഗ്രാൻ്റ്ഫിനാലെ മത്സരം നടക്കും. സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്ന് മേഖലകളിലായി സംഘടിപ്പിച്ച ക്വിസ്സ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച ആറു ടീമുകളാണ് ഗ്രാൻ്റ് ഫിനാലെയിലേക്ക് യോഗ്യത നേടിയത്. ഗ്രാൻ്റ് ഫിനാലെ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് കൗൺസിൽ സെക്രട്ടറി ഡോ സനിൽകുമാർ ഉദ്ഘാടനം ചെയ്യും. 10 മണിക്ക് നടക്കുന്ന പൊതുസമ്മേളനം പൊതുവിദ്യാഭ്യാസ തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ലഹരിവിരുദ്ധ ബോധവൽക്കരണ സംസ്ഥാനതല അസോസിയേഷൻ
ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും ജലവിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. റെഡ് സർക്കിൾ രക്തദാന സേന പ്രവർത്തന ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും അടൂർ പ്രകാശ് എം പി നിർവഹിക്കും. മികച്ച ജില്ലാ കമ്മറ്റിക്കുള്ള ട്രോഫി വി ജോയ് എം എൽ എയും മികച്ച മേഖല കമ്മറ്റിക്കുള്ള ട്രോഫി കടകംപ്പള്ളിസുരേന്ദ്രൻ എം എൽ എയും വിതരണം ചെയ്യും. ഡയഗ്നോ ക്വിസ്സ് വിജയികൾക്കുള്ള ഉപഹാരം എം വിൻസെൻ്റ് എം എൽ എ സമ്മാനിക്കും. മുതിർന്ന ടെക്നീഷ്യൻമാരെ സി കെ ഹരീന്ദ്രൻ എം എൽ എ ആദരിക്കും. കെ പി എം ടി എ പിന്നിട്ട നാൾവഴികൾ എന്ന വിഷയത്തിൽ മുൻ സംസ്ഥാന പ്രസിഡൻ്റ് എസ് വിജയൻപിള്ള സംസാരിക്കും. ഉച്ചക്ക് 2.30 ന് നടക്കുന്ന പഠനക്ലാസിനു ഡോ മനോജ് വെള്ളനാട് നേതൃത്വം നൽകും. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ അശാസ്ത്രീയത, നിയമം പാരാമെഡിക്കൽ മേഖലയിൽ സൃഷ്ടിക്കുന്ന തൊഴിൽ പ്രതിസന്ധി എന്നിവയെല്ലാം സമ്മേളനം ഗൗരവമായി ചർച്ച ചെയ്യും. അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തന രൂപരേഖയും സമ്മേളനത്തിൽ അവതരിപ്പിക്കും.
സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല നേതൃത്വ സംഗമം ജൂൺ 13 ന് തിരുവനന്തപുരം കെ ടി ഡി സി ഗ്രാൻ്റ് ചൈത്രം ഹോട്ടലിൽ വെച്ച് നടക്കും. ഉച്ചക്ക് 2.30 ന് നടക്കുന്ന പരിപാടി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് “പ്രസിഡൻ്റ് ഷൈലജ ബീഗം മുഖ്യാതിഥിയായി പങ്കെടുക്കും.
പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ
1) കെ ബാബു (സംസ്ഥാന പ്രസിഡന്റ്)
2) ടി തങ്കച്ചൻ (ചെയർമാൻ, സ്വാഗതസംഘം)
3) എസ് വിജയൻപിള്ള (ചെയർമാൻ, പ്രോഗ്രാം കമ്മറ്റി)
4) ശരീഫ് പാലോളി (സംസ്ഥാന ജനറൽ സെക്രട്ടറി)
5) അസ്‌ലം മെഡിനോവ (സംസ്ഥാന ട്രഷറർ)
6) ഷിബു വാസുദേവൻ (ജില്ലാ പ്രസിഡന്റ്)
STATE TA COM 2 M
B
ശരീഫ് പാലോളി (ജന.സെക്രട്ടറി, KPMTA)
9645418446
sharefpaloli@gmail.com