Flash Story
ക്രിക്കറ്റ്‌ ടീം സൂര്യയും സംഘവും; ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദർശനം നടത്തി
ശബരിമലസ്വര്‍ണക്കൊള്ള: എസ്‌ഐടിയുടെ ചോദ്യത്തിന് മുന്നിൽ നടന്‍ ജയറാം
ആർ.ആർ.ടി.എസ് സംബന്ധിച്ച് സംസ്ഥാന സർക്കാരുമായി ആശയ വിനിമയം നടന്നില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ.
ലോക കേരള സഭ – പ്രതിനിധി സമ്മേളനം – മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗത്തിൽ നിന്ന്
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍

കൊച്ചി: ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരം നല്‍കുന്ന വകുപ്പ് 13 ദുരന്തനിവാരണ നിയമത്തില്‍നിന്ന് ഒഴിവാക്കിയതായി കേന്ദ്രം. പ്രസ്തുത വകുപ്പ് പ്രകാരം ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്രത്തോട് നിലപാടറിയിക്കാന്‍ ഏപ്രില്‍ 10-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഈ വകുപ്പ് ഒഴിവാക്കി നിയമത്തില്‍ ഭേദഗതിവരുത്തി മാര്‍ച്ച് 29-ന് വിജ്ഞാപനം പുറപ്പെടുവിച്ചെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി അണ്ടര്‍ സെക്രട്ടറി ചന്ദന്‍ സിങ്ങ് സത്യവാങ്മൂലത്തില്‍ പറഞ്ഞു. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിതരുടെ വായ്പ ഇത്തരത്തില്‍ എഴുതിത്തള്ളാനാകില്ലെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്
ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ ബാങ്ക് വായ്പകള്‍ ദേശീയ ദുരന്തനിവാരണ നിയമപ്രകാരം എഴുതിത്തള്ളുന്നതു പരിഗണിക്കാത്തതിനെ കോടതി നേരത്തേ വിമര്‍ശിച്ചിരുന്നു. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാന്‍ ബാങ്കുകളെ നിര്‍ബന്ധിക്കാന്‍ ആര്‍ബിഐക്ക് അധികാരമില്ലെങ്കിലും ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് (എന്‍ഡിഎംഎ) ദുരന്തനിവാരണ നിയമത്തിൻ്റെ 13ാം വകുപ്പ് പ്രകാരം അധികാരമുണ്ടെന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് നേരത്തേ ചൂണ്ടിക്കാട്ടിയത്.

Back To Top