Flash Story
പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറക്കൂ…വരുന്നു സർക്കാരിൻ്റെ വാട്ടർ എടിഎം
സ്വകാര്യ ബസുടമകൾ നടത്തിയ ചർച്ച പരാജയപ്പെട്ടു : നാളെ ബസുടമകൾ പണിമുടക്കുന്നു
സർക്കാർ വൃദ്ധസദനത്തിൽ നിന്ന് പുതിയ ജീവിത പാതയിലേക്ക്
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ ജില്ലാ കളക്ടർ ഹോസ്പിറ്റൽ സന്ദർശിച്ചു
പത്തനംതിട്ട കോന്നിയിൽ പാറമട അപകടത്തിൽ ഒരാൾ മരിച്ചു :
ദേശീയ പണിമുടക്ക് യുഡി റ്റി എഫ് വിളമ്പര ജാഥ നടത്തി
ആദ്യകാല പ്രമുഖ ആകാശവാണി കലാകാരിയും ഗായികയും ചലച്ചിത്ര നടിയുമായിരുന്ന C. S. രാധാദേവി(94) അന്തരിച്ചു
കണ്ണൂരിൽ സി.പി.സന്തോഷ് കുമാറും വയനാട്ടിൽ ഇ.ജെ.ബാബുവും സിപിഐ ജില്ലാ സെക്രട്ടറിമാർ
നിപ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന ഒരു കുട്ടിക്ക് കൂടി പനി ബാധിച്ചു: കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ എത്തും

ന്യൂഡൽഹി:ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ഇന്ന് (ജൂൺ 24, 2025)പുലർച്ചെ 3.30 ന് ഡൽഹി എയർപോർട്ടിലെത്തിയ വിമാനത്തിൽ 14 മലയാളികൾ . യാത്ര സംഘത്തിലെ 12 പേർ വിദ്യാർത്ഥികളാണ്.
മലപ്പുറം പാണ്ടിക്കാട് സ്വദേശി ആശിഫ മുഹമ്മദ് അഷറഫ് കോരോത്ത് ,
മലപ്പുറം പെരിന്തൽമണ്ണ സ്വദേശി
മുഫ് ലിഹ പടുവൻപാടൻ ,
കാസർഗോഡ് വിദ്യാനഗർ സ്വദേശി ഫാത്തിമ ഫിദ ഷെറിൻ , കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഫാത്തിമ ഹന്ന പാണോളി , മലപ്പുറം കോട്ടയ്ക്കൽ സ്വദേശി ആയിഷ ഫെബിൻ മച്ചിൻ ചേരിതുമ്പിൽ,
മലപ്പുറം കോട്ടയ്ക്കൽ സ്വദേശി ഫർസാന മച്ചിൻചേരി,
കോഴിക്കോട് കൊയിലാണ്ടി സ്വദേശി റെനാ ഫാത്തിമ, കാസർഗോഡ്
നായന്മാർ മൂല സ്വദേശി നസ്രാ ഫാത്തിമ
മലപ്പുറം മഞ്ചേരി സ്വദേശി ജിംഷ വി ,
കോഴിക്കോട് കാരപറമ്പ് സ്വദേശി സനാ കെ.കെ., കോട്ടയം ഈരാറ്റുപേട്ട സ്വദേശി അഫ്നാൻ ഷെറിൻ , എറണാകുളം നോർത്ത് പറവൂർ സ്വദേശി മുഹമ്മദ് ഷഹബാസ് എന്നിവർ
കെർമാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിലെ മെഡിക്കൽ വിദ്യാർത്ഥികളാണ്.
വിവിധ വിമാനങ്ങളിലായി ഇവർ
കൊച്ചി, കോഴിക്കോട്, കണ്ണൂർ
എയർപോർട്ടുകളിലേക്ക് പുറപ്പെട്ടു.
തുശൂർ സ്വദേശി യൂസഫലി റാഹിം മരയ്ക്കാർ അലിയും ,പാലക്കാട് സ്വദേശി സന്തോഷ് കുമാറും ഇതേ വിമാനത്തിൽ ഡൽഹിയിലെത്തി. ഇരുവരും ഇറാനിൽ ജോലി ചെയ്യുന്നവരാണ്. ഇവരും വിവിധ വിമാനങ്ങളിൽ നാട്ടിലേക്ക് മടങ്ങി.

Back To Top