
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിന് ഒരു വർഷമായിട്ടും സർക്കാർ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് ജൂലൈ 1ന് സംസ്ഥാന വ്യാപകമായി വഞ്ചനാ ദിനം ആചരിച്ചു. ഇതിൻ്റെ ഭാഗമായി കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ മാർച്ചും ധർണയും കെ ജി ഓ യു സംസ്ഥാന പ്രസിഡന്റ് കെ സി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
ശമ്പള പരിഷ്കരണ നിഷേധത്തിനെതിരെ അനിശ്ചിതകാല സമരത്തിന് ജീവനക്കാർ സംഘടനാഭേദമന്യേ തയ്യാറാകണമെന്ന് കെ സി സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു.
അഞ്ചു വർഷത്തിലൊരിക്കൽ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുമെന്ന നിലവിലുള്ള തത്വം അട്ടിമറിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. ഡി എ കുടിശ്ശികയും ലീവ് സറണ്ടർ നിഷേധിച്ചതും വഴി ജീവനക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഒരു വർഷം പിന്നിട്ടിട്ടും ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കാത്തതിൽ പ്രതിഷേധിച്ചാണ് ജൂലൈ ഒന്നിന് സംസ്ഥാന വ്യാപകമായി കെ.ജി. ഓ .യു
വഞ്ചനാ ദിനം ആചരിച്ചത്. കെ ജി ഓ യു ജില്ലാ പ്രസിഡന്റ് എ നിസാമുദ്ദീൻ അധ്യക്ഷനായിരുന്നു. സംസ്ഥാന ട്രഷറർ ഡോ ആർ.രാജേഷ്, മുഖ്യപ്രഭാഷണം നടത്തി. ഡോ. മനോജ് ജോൺസൻ,
എ നൗഫൽ,ബി എൽ ഷാജഹാൻ, ഡോ എ അരവിന്ദ്, എസ് ഒ ഷാജികുമാർ തിരുപുറം, ഷിബു ഷൈൻ. വി. സി,ഡോ. ജോൺ സൈമൺ, ഐ. എൽ. ഷെറിൻ, ഷിജു. എസ് ജി എസ് പ്രശാന്ത്. എന്നിവർ പ്രസംഗിച്ചു. ജില്ലാ നേതാക്കളായ വിപിൻ, മനോജ് ഡോ എബിൻ മാത്യൂസ് ഇന്ദു ചന്ദ്രൻ, ഷെഫീഖ്, വിനോദ് ജോസഫ്, ബൈജു കുമാർ , ഡോ പ്രീത, രാജേഷ് കുമാർ, എന്നിവർ നേതൃത്വം നൽകി.