
ഇടുക്കി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സഫലമീ യാത്ര പദ്ധതിയുടെ ഉദ്ഘാടനം 11 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ അധ്യക്ഷത വഹിക്കും.
2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജില്ലാ പഞ്ചായത്ത് സഫലമീ യാത്ര പദ്ധതി നടപ്പിലാക്കുന്നത്. ചലനശേഷിയെ ബാധിച്ചിട്ടുള്ള ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീലോടു കൂടിയ സ്‌കൂട്ടര്‍ ഈ പദ്ധതിയിലൂടെ ലഭ്യമാക്കും. ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് ലഭിച്ച ഗുണഭോക്തൃ പട്ടികയുടെ അടിസ്ഥാനത്തില്‍ 37 പേര്‍ക്കാണ് സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നത്. ഗ്രാമസഭ വഴി ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് അതില്‍ നിന്നും തിരഞ്ഞെടുത്തവര്‍ക്കാണ് സ്‌കൂട്ടര്‍ നല്‍കുന്നത്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച് എല്ലാ രേഖകളും ഉള്‍പ്പെടെയാണ് ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നത്. ഇവര്‍ക്ക് ടാക്‌സിലും കുറവ് വരുത്തിയിട്ടുണ്ട്.
42 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു വാഹനത്തിന് 113500 രൂപയാണ് വിനിയോഗിക്കുന്നത്.
ഉദ്ഘാടനപരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.ജി. സത്യന്‍, ഭവ്യ എം, ആശ ആന്റണി, കെ.ടി. ബിനു, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുക്കും.
ചിത്രം: വിതരണത്തിനായുള്ള സ്‌കൂട്ടറുകള്‍